അയര്‍ലണ്ടില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ പുറത്തു വിട്ടു. കോവിഡ് മഹാമാരി അയര്‍ലണ്ടില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കഴിഞ്ഞയാഴ്ചവരെ 5890 പേരാണ് കോവിഡിനെ തുടര്‍ന്ന് മരിച്ചത്. ആരോഗ്യ വകുപ്പാണ് ഈ വിവരങ്ങള്‍ പുറത്ത് വിട്ടത്. ആകെ മരണങ്ങളില്‍ കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ച 55 മരണങ്ങളും ഉള്‍പ്പെടുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 6307 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 429 പേരാണ് അയര്‍ലണ്ടിലെ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 100 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിയുന്നത്. ക്രിസ്മസിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളില്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്നും പരമാവധി കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.