കോവിഡ് മുക്തരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസിനുള്ള സമയപരിധി കുറച്ചു

കോവിഡ് വന്നു ഭേദമായവര്‍ക്ക് മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കാനുള്ള സമയപരിധി കുറച്ചു. രണ്ട് ഡോസ് വാക്‌സിന്‍ സ്വികരിച്ചവരില്‍ കോവിഡ് വന്നു ഭേദമായവര്‍ക്ക് ഇനി മൂന്നു മാസത്തിന് ശേഷം മൂന്നാ ഡോസ് സ്വീകരിക്കാം ഇതുവരെ കോവിഡ് ഭേദമായ ശേഷം ആറുമാസമായിരുന്നു മൂന്നാം ഡോസിനായി കാത്തിരിക്കേണ്ടത്.

കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ആളുകളിലേയ്ക്ക് ബൂസ്റ്റര്‍ ഡോസ് എത്തിക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

Share This News

Related posts

Leave a Comment