മണ്ണിലും മനസ്സിലും മഞ്ഞുപെയ്യുന്നതിനൊടൊപ്പം ഗൃഹാതുരത്വത്തിന്റെ കുളിരോര്‍മ്മകളും പെയ്തിറങ്ങുന്ന ക്രിസ്മസ് ദിനത്തിലെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നാവില്‍ കൊതിയൂറുന്ന നാടന്‍ വിഭങ്ങളുടെ കലവറയൊരുക്കുകയാണ് റോയല്‍ കേറ്ററിംഗ്. കൈപ്പുണ്യവും പാരമ്പര്യവും ഒത്തുചേരുമ്പോള്‍ രുചിക്കൂട്ടൂകളുടെ അത്ഭുതം വിരിയുന്ന വിഭങ്ങളുടെ ഒരു നിര തന്നെയാണ് റോയല്‍ കേറ്ററിംഗ് നിങ്ങള്‍ക്കായി ഒരുക്കുന്നത്.
രുചിക്കൂട്ടുകളുടെ വൈവിധ്യങ്ങള്‍ ചോര്‍ന്നൊരുങ്ങുന്ന ക്രിസ്മസ് ഡിന്നര്‍ പാക്കേജാണ് ഏറ്റവും ആകര്‍ഷണിയം. വായില്‍ കപ്പലോടുന്ന കുറത്തിക്കോഴിയും കേരളാ പൊറോട്ടയും താമരശേരി താറാവ് കറിയും ഇത്തവണത്തെ ക്രിസ്മസിന് കൊഴുപ്പേകുമെന്നതില്‍ സംശയമില്ല.
പേരില്‍ തന്നെ പ്രൗഢി വിളിച്ചേതുന്ന ഡി്ങ്കിരി മട്ടറും അച്ചായന്‍സ് ചിക്കന്‍ പിരട്ടും ഒപ്പം നല്ല വയനാടന്‍ ബീഫ് കറിയും റോയല്‍ കേറ്ററിംഗില്‍ നിങ്ങളെ കാത്തിരിക്കുന്നു, രുചികരമായ ചോക്ലേറ്റ് പുഡ്ഡിഗും പുത്തന്‍ അനുഭവമാകും. വളരെ കുറഞ്ഞ ചിലവിലാണ് ഈ വിഭവങ്ങള്‍ നിങ്ങളുടെ മേശപ്പുറത്തെത്തുന്നതെന്നതാണ് മറ്റൊരു പ്രത്യേകത.
സിംഗിള്‍ പാക്കിന് 25 യൂറോയും ഫാമിലി പാക്കിന് 85 യൂറോയുമാണ് ഈ വിഭവങ്ങളടങ്ങുന്ന ക്രിസ്മസ് സ്പെഷ്യല്‍ ഡിന്നറിന്റെ വില.
ഇത് കൂടാതെ റോയല്‍ സ്പെഷ്യല്‍ ക്രിസ്മസ് വിഭങ്ങളും ഒരുങ്ങുന്നുണ്ട്. കുഞ്ഞിക്കോഴി പൊരിച്ചത് (1.5 kg) 25 യൂറോയാണ് വില. ആറ് കിലോയോളം വരുന്ന സാല്മന് ഫിഷില്‍ ഒരുക്കുന്ന രംഗോളി ഫിഷ് ഗ്രില്ലിന് 125 യൂറോയാണ് വില. നാല് കിലോയോളം വരുന്ന ലാംപില്‍ ഒരുങ്ങുന്ന മിസേരി ലാംപ് ഗ്രില്ലിന് 100 യൂറായാണ് വില.