ടെക്നോളജി കമ്പനിയായ ഇന്റര്‍കോം പുതിയ തൊഴിലവസരങ്ങളൊരുക്കുന്നു. 150 പേരെ പുതുതായി നിയമിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അടുത്ത് ഒരു വര്‍ഷത്തിനുള്ളിലാണ് 150 പേര്‍ക്ക് നിയമനം നല്‍കുന്നത്. ഇതോടെ ഡബ്ലിനില്‍ കമ്പനിയുടെ ജീവനക്കാരുടെ എണ്ണം 400 ആയി മാറും.
മാര്‍ക്കറ്റിംഗിനും കസ്റ്റമര്‍ കെയറിനും സഹായിക്കുന്ന വിധത്തിലുള്ള ആശയവിനിമയ സോഫ്റ്റ് വെയറുകള്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് നല്കുന്ന കമ്പനിയാണ് ഇന്റര്‍കോം. 2011 ലാണ് കമ്പനി പ്രവര്‍ത്തനമാരംഭിച്ചത്. ഇന്റര്‍ കോം വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകള്‍ ആമസോണ്‍ , ഫേസ്ബുക്ക് മൈക്രോസോഫ്റ്റ് എന്നിവയടക്കം 25000 ത്തോളം കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. ആഗോളതലത്തില്‍ ആയിരത്തിലധികം ജീവനക്കാരാണ് കമ്പനിയിലുള്ളത്.
അയര്‍ലണ്ടിന് പുറമേ സാന്‍ ഫ്രാന്‍സീസ്കോ , ചിക്കാഗോ, ലണ്ടന്‍, സിഡ്നി, എന്നിവിടങ്ങളിലാണ് കമ്പനിക്ക് ഓഫീസ് ഉള്ളത്.