രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുകയും ഒമിക്രോണ്‍ വകഭേദം കൂടുതല്‍ ആളുകളില്‍ സ്ഥിരീകരിക്കുകയും ചെയ്തതോടെ വീണ്ടും നിയന്ത്രണങ്ങളിലേയ്ക്ക് കടക്കുകയാണ് സര്‍ക്കാര്‍. കൂടുതല്‍ ആളുകള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഇടപഴകുകയും ചെയ്യുന്ന ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ആദ്യ ഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം വെകുന്നേരം അഞ്ച് മണിവരെയാക്കി കുറച്ചിരിക്കുകയാണ്.
അടുത്ത തിങ്കളഴ്ച മുതലാണ് സമയമാറ്റം നിലവില്‍ വരുന്നത്. സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനങ്ങള്‍, തിയേറ്ററുകള്‍, സാംസാകാരിക പരിപാടികള്‍ എന്നിവയും അഞ്ച് മണിക്ക് ശേഷം തുടരരുതെന്ന് നിര്‍ദ്ദേശമുണ്ട്. ഔട്ട് ഡോര്‍ ഇവന്റുകളില്‍ പരമാവധി 5000 അല്ലെങ്കില്‍ പരമാവധി ഉള്‍ക്കൊള്ളാവുന്ന ആളുകളുടെ 50 ശതമാനം ഇവയിലേതാണോ കുറവ് അത്രയും ആളുകള്‍ക്ക് മാത്രമെ പ്രവേശനം നല്‍കാവൂ.
കോവിഡ് സ്ഥിരീകരിച്ച ആളുകളുമായി അടുത്ത സമ്പര്‍ക്ക പുലര്‍ത്തിയിട്ടുള്ളവര്‍ വാക്സിന് സ്വീകരിച്ചിട്ടില്ലെങ്കില്‍ ഐസലേഷനില്‍ പോകണമെന്നും പൊതുപരിപാടികളില്‍ സംബന്ധിക്കരുതെന്നും നിര്‍ബന്ധമുണ്ട്.