ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ്

കറന്റ് ബില്ലിലെ വര്‍ദ്ധനവില്‍ നട്ടം തിരിയുന്നവര്‍ക്ക് കൈത്താങ്ങേകാന്‍ സര്‍ക്കാര്‍. ഗാര്‍ഹീക വൈദ്യുതി ഉപഭോക്താക്കള്‍ക്ക് 100 യൂറോ സഹായം നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകരം നല്‍കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള ഈ തുക എനര്‍ജി സപ്ലയര്‍മാര്‍ക്കാണ് സര്‍ക്കാര്‍ നല്‍കുക.

210 മില്ല്യണ്‍ യൂറോയാണ് ഇതിലേയ്ക്ക് സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്. പ്രി പേ സംവിധാനത്തില്‍ ബില്ലടയ്ക്കുന്നവര്‍ക്കാണ് ഈ ആനുകൂല്ല്യം നല്‍കുക. ഈ ആനുകൂല്ല്യം ലഭിക്കുന്നതിനായി പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Share This News

Related posts

Leave a Comment