പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് വീടുകളില്‍ കോവിഡ് ടെസ്റ്റ്

കോവിഡ് രോഗിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്ക് വീടുകളില്‍ തന്നെ കോവിഡ് ആന്റിജന്‍ ടെസ്റ്റിന് സൗകര്യമൊരുക്കുന്നു. ഇവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ സൗജന്യ കിറ്റുകള്‍ ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കുമാണ് വീട്ടില്‍ ടെസ്റ്റിംഗ് അനുവദിച്ചിട്ടുള്ളത്.

പ്രാഥമീക സമ്പര്‍ക്കത്തില്‍ ഉള്ളവര്‍ ഏതെങ്കിലും ലക്ഷണങ്ങളുള്ളവരാണെങ്കില്‍ അവര്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിക്കുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം. 13 വയസ്സിന് താഴെയുള്ളവക്ക് വീടുകളില്‍ ടെസ്റ്റ് നടത്താന്‍ പാടില്ല. കോവിഡ് രോഗിയുമായി പ്രാഥമീക സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ആരോഗ്യ വകുപ്പില്‍ വിവരങ്ങള്‍ നല്‍കിയാല്‍ ടെസ്റ്റ് കിറ്റ് സാധാരണ പോസ്റ്റ് വഴി അയച്ച് ലഭിക്കും.

ടെസ്റ്റ് കിറ്റ് ലഭിക്കുന്ന് അന്ന് ആദ്യ ടെസ്റ്റ് നടത്തണം രണ്ട് ദിവസം ഇടവിട്ട് രണ്ട് ടെസ്റ്റുകള്‍ നടത്തണം. ടെസ്റ്റ് പോസിറ്റിവായാല്‍ ക്വാറന്റീനില്‍ പ്രവേശിക്കുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം. മൂക്കില്‍ നിന്നു സാംപിള്‍ എടുത്താണ് സ്വയം ടെസ്റ്റ് നടത്തേണ്ടത്. 15 മിനിറ്റിനുള്ളില്‍ റിസല്‍ട്ട് ലഭിക്കും.

ടെസ്റ്റിംഗ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

https://youtu.be/zjJqOzyyRL4

 

Share This News

Related posts

Leave a Comment