ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡബ്ലിനിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡബ്ലിനില്‍ മാത്രമല്ല റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന 11 കൗണ്ടികളിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡബ്ലിന്‍ പുറമേ സ്ലൈഗോ,കോര്‍ക്ക്, കെറി ,ക്ലെയര്‍ ,ഡോനഗേല്‍,ലിട്രിം, വാട്ടര്‍ഫോര്‍ഡ്,ലീമെറിക്ക് ,വെക്സ് ഫോര്‍ഡ്,മേയോ,ഗോള്‍വേ ,എന്നി കൗണ്ടികളിലെ ,സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ബാര കൊടുങ്കാറ്റ് വരുത്തിയ നാശനഷ്ടങ്ങളെ കുറിച്ചുള്ള കണക്കുകള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. ന്യൂയോര്‍ക്ക്, മ്യൂണിക്ക്,ഡൊണഗല്സ പാരീസ്, എന്നിവിടങ്ങളിലേയ്ക്കുള്ള പലവിമാനങ്ങളും കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു