ജീവന്‍ നഷ്ടമായേക്കാവുന്ന കാറപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് നഴ്‌സായ ഐവ ഹ്രുസ്‌കോവ. ഹോം നഴ്‌സായ ഹ്രുസ്‌കോവ രാവിലെ താന്‍ ശുശ്രൂഷിക്കുന്ന രോഗികളെ സന്ദര്‍ശിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ 9:30 നായിരുന്നു സംഭവം. ക്രോ വിക്ലോവിലെ കോയിനെസ് ക്രോസിന് സമീപമായിരുന്നു അപകടം നടന്നത്.
ഹ്രുസ്‌കോവയുടെ കാറിലേയ്ക്ക് ഒരു മരം കടപുഴകി വീഴുകയായിരുന്നു. ഹ്രൂസ്‌കോവ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ മറുസൈഡിലെ സീറ്റിന് മുകളിലേയ്ക്കാണ് മരം വീണത്. ആദ്യം എന്തു ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചെങ്കിലും നേഴ്‌സിന്റെ മനോധൈര്യം വീണ്ടെടുത്ത് ഡ്രൈവിംഗ് സീറ്റിന് സമീപത്തെ ഡോര്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു.
ഈ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കൊടുങ്കാറ്റിന്റെ ജാഗ്രതാ നിര്‍ദ്ദേശം പിന്‍വലിക്കുന്നത് വരെ റെഡ് , ഓറഞ്ച് സോണുകളിലുള്ളവര്‍ വീടുകളില്‍ തന്നെ കഴിയണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.