മൂന്നാം ക്ലാസ് മുതലുള്ള പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവിലെ കടുംപിടുത്തം ഉപേക്ഷിച്ച് സര്‍ക്കാര്‍. വിവിധ തലങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ അയവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായത്.
മാസ്‌ക് ധരിക്കാതെ എത്തുന്ന വിദ്യാര്‍ത്ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കരുതെന്നായിരുന്നു ആദ്യം നല്‍കിയ ഉത്തരവില്‍ ഉള്ളത്. എന്നാല്‍ മാതാപിതാക്കളും അധ്യാപകരും അടക്കം ഇതിനെതിരെ രംഗത്ത് വരികയും പല സ്‌കൂളുകളും ഇത് നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മെറിയോണ്‍ സ്‌ക്വയറില്‍ നിരവധി പേര്‍ പങ്കെടുത്ത പ്രതിഷേധവും നടന്നു. ഇതിന് പിന്നാലെയാണ്. കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കാതിരിക്കേണ്ടതില്ല മറിച്ച് മാതാപിതാക്കളുടെ സഹായത്തോടെ ബോധവത്ക്കരണം നടത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.