അയര്‍ലണ്ടിലെ ഗായകര്‍ക്കായി ‘രാഗ ലയ അയര്‍ലന്‍ഡ് 2022”

രാഗ ലയ അയര്‍ലന്‍ഡ് 2022 ‘ മലയാളം’ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഡബ്ലിന്‍ അയര്‍ലന്‍ഡ് സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ സംഗീത മത്സരത്തിലൂടെ അയര്‍ലണ്ടിലെ യുവ ഗായകരെ തിരഞ്ഞെടുക്കുന്നു. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രഗത്ഭ ഗായകരുടെ വിധിനിര്‍ണയമാണ് മത്സരത്തിന് തിളക്കമേകുന്നത്. രാഗ ലയ അയര്‍ലന്‍ഡ് 2022 സംഗീത മത്സര വിജയികളെ തേടിവരുന്നത് ആകര്‍ഷകമായ സമ്മാനങ്ങളാണ്.

GRAND PRIZES
1st PRIZE : EUR 250 & മെമന്റോ
2nd PRIZE : EUR 150 & മെമന്റോ
3rd PRIZE : EUR 100 & മെമന്റോ

മത്സരവിഭാഗങ്ങള്‍

ജൂനിയര്‍ : 12 years and below ( must be 12 before 31st January 2022 )
സീനിയര്‍ : 18 years and below ( must be 18 before 31st January 2022 )

വിധികര്‍ത്താക്കള്‍

1) പ്രൊഫസര്‍ : ലതിക
2 ) മിന്മിനി
3 ) ദേവ് ആനന്ദ്

മാനദണ്ഡങ്ങള്‍
1) മത്സരത്തിനായി തിരഞ്ഞെടുക്കുന്ന ഗാനം മലയാള ഭാഷാ ചലച്ചിത്ര ശാഖയില്‍ റിലീസ് ചെയ്ത ചിത്രത്തിലേതായിരിക്കണം.
2) ഒരു വിധത്തിലുള്ള ശബ്ദ സാങ്കേതിക ഉപകരണങ്ങളും മത്സരത്തില്‍ ഉപയോഗിക്കാന്‍ സാധ്യമല്ല ( For eg : മൈക്രോഫോണ്‍).
3) യാതൊരുതരത്തിലുമുള്ള കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയേഴ്‌സ് , കരോക്കെ തുടങ്ങിയവ ഗാനാലാപനത്തില്‍ ഉപയോഗിക്കാന്‍ പാടില്ല.
4) അന്യ ഭാഷയില്‍ നിന്ന് മലയാളത്തില്‍ ഡബ് ചെയ്ത ചലച്ചിത്രങ്ങളില്‍ നിന്നുള്ള ചലച്ചിത്ര ഗാനങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.
5) മത്സരത്തില്‍ ആലപിക്കുന്ന ചലച്ചിത്ര ഗാനങ്ങളില്‍ ഒരു വാദ്യ ഉപകരണങ്ങളുടെയും ഉപയോഗം പാടില്ല.
6) രാഗ ലയ അയര്‍ലന്‍ഡ് 2022 ന്റെ വിധികര്‍ത്താക്കളുടെ വിധിനിര്‍ണയം അന്തിമമായിരിക്കും.
7) രാഗ ലയ അയര്‍ലന്‍ഡ് 2022 സംഗീത മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ ഭേദപ്പെടുത്തുവാനുള്ള ഉത്തരവാദിത്തം ‘ മലയാളം ‘ അസോസിയേഷന് മാത്രമായിരിക്കും.
8) രാഗ ലയ അയര്‍ലന്‍ഡ് 2022 സംഗീത മത്സരത്തിന് പ്രവേശനം ലഭിക്കുന്ന എല്ലാ മത്സരാര്‍ത്ഥികളുടെയും ഗാനങ്ങള്‍ സോഷ്യല്‍ മീഡിയ അടക്കം വരുന്ന എല്ലാ മാധ്യമങ്ങളിലും പ്രക്ഷേപണം ചെയ്യുന്നതിനുള്ള അവകാശം (COPYRIGHT) ‘ മലയാളം ‘ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഡബ്ലിന്‍ അയര്‍ലണ്ടില്‍ മാത്രം നിക്ഷിപ്തമായിരിക്കും.

LAST ENTRY : 15TH JANUARY 2022 AT 6.00 PM
For more details Contact : Anish K Joy – 089 4186869
Vijay Sivanand – 087 7211654

Share This News

Related posts

Leave a Comment