കോവിഡ് ; ക്രിസ്മസിനു ശേഷം സ്‌കൂളുകള്‍ തുറക്കുമോ ?

രാജ്യത്ത് കോവിഡ് വ്യാപിക്കുകയും ഒമിക്രോണ്‍ വകഭേദം ഒരാളില്‍ സ്ഥീരികരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആശങ്ക ഇരട്ടിക്കുകയാണ്. ക്രിസ്മസ് അവധിക്കായി അടച്ചിരിക്കുന്ന സ്‌കൂളുകള്‍ തുറക്കുമോ എന്നതാണ് ഇപ്പോള്‍ കുട്ടികളും രക്ഷിതാക്കളും ഉയര്‍ത്തുന്ന ചോദ്യം.

ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം ഇക്കാര്യത്തില്‍ പഠനങ്ങളും ചര്‍ച്ചകളും നടത്തി വരികയാണ്.

നിലവിലെ സാഹചര്യങ്ങള്‍ തന്നെയാണ് മുന്നോട്ടെങ്കില്‍ ക്രിസ്മസിനു ശേഷം സ്‌കൂളുകള്‍
തുറക്കുമെന്നു തന്നെയാണ് ഇവര്‍ നല്‍കുന്ന സൂചന.

സ്‌കൂളുകള്‍ ഏറെനാള്‍ കോവിഡിന്റെ പേരില്‍ അടച്ചിടാന്‍ കഴിയില്ലെന്നും ഇത് കുട്ടികളെ ബാധിക്കുമെന്നും ഇതിനാല്‍ സ്‌കൂളുകള്‍ എല്ലാവിധ സുരക്ഷാ സംവിധാനങ്ങളോടും കൂടെ തുറക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നത്.

Share This News

Related posts

Leave a Comment