അയര്‍ലണ്ടില്‍ വീണ്ടും ഹോട്ടല്‍ ക്വാറന്റീനോ ?

കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് അയര്‍ലണ്ടില്‍ പിന്‍വലിച്ച ഹോട്ടല്‍ ക്വാറന്റീന്‍ വീണ്ടും ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച പ്രഖ്യപനം നടത്തിയേക്കും. പൗരാവകാശ പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങളെ തുടര്‍ന്നായിരുന്നു മുമ്പ് ഹോട്ടല്‍ ക്വാറന്റീന്‍ പിന്‍വലിച്ചത്.

ഇവിടെങ്ങളില്‍ താമസിക്കേണ്ടി വന്ന പലര്‍ക്കും മോശം അവസ്ഥയായിരുന്നുവെന്നായിരുന്നു പ്രക്ഷോഭകരുടെ പ്രധാന വാദം. രാജ്യത്ത് കോവിഡ് വര്‍ദ്ധിക്കുകയും ഒമിക്രോണ്‍ വകഭേദം യൂറോപ്പിലെ വിവിധ രാജ്യങ്ങളിലടക്കം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും ഹോട്ടല്‍ ക്വാറന്റീന്‍ എന്ന പ്രഖ്യാപനത്തിലേയ്ക്ക് നീങ്ങുന്നത്.

മറ്റുരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളാഹാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഒമിക്രോണ്‍ യൂറോപ്പില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര യോഗങ്ങളാണ് നടന്നു വരുന്നത്.

Share This News

Related posts

Leave a Comment