എത്യോപ്യയില്‍ നിന്നും മടങ്ങാന്‍ ഐറീഷ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം

എത്യേപ്യയിലുള്ള എല്ലാ ഐറിഷ് പൗരന്‍മാരും ഉടന്‍ തന്നെ ഏത്യോപ്യ വിടണമെന്ന് അയര്‍ലണ്ട് വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. എത്യേപ്യയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തര നിര്‍ദ്ദേശം നല്‍കിയത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ഏകദേശം 80 ഐറിഷ് പൗരന്‍മാര്‍ എത്യോപ്യയിലുണ്ടെന്നാണ് കണക്കുകള്‍. എത്യോപ്യയില്‍ പ്രക്ഷോഭം നടത്തുന്ന ടൈഗ്രന്‍ വിമതര്‍ തലസ്ഥാന നഗരം പിടിച്ചടക്കാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം.

എത്യോപ്യയിലെ അയര്‍ലണ്ട് എംബസിയിലുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരില്‍ നാല് പേരോട് ഈ ആഴ്ച തന്നെ രാജ്യം വിടണമെന്ന് എത്യോപ്യാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അംബാസിഡറും മറ്റൊരു നയതന്ത്ര ഉദ്യോഗസ്ഥനും എത്യോപ്യയില്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

എത്യോപ്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളടക്കമുള്ള കാര്യങ്ങള്‍ അന്താരാഷ്ട്ര തലത്തിലും യുഎന്നിലും അയര്‍ലണ്ട് ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യം വിടാന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് എത്യോപ്യ ആവശ്യപ്പെട്ടത്.

Share This News

Related posts

Leave a Comment