ലോകത്ത് മങ്കി പോക്‌സ് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ക്കിടെ യൂറോപ്പിലും മങ്കിപോക്‌സ് വര്‍ദ്ധിക്കുന്നു. അയര്‍ലണ്ടില്‍ ഇതുവരെ 85 കേസുകളാണ് സ്ഥിരീകരിച്ചത്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വലൈന്‍സ് സെന്ററാണ് ഇത് സംബന്ധിച്ച കണക്കുകല്‍ പുറത്ത് വിട്ടത്.
ലോകത്താകമാനം 18000 മങ്കി പോക്‌സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. 78 രാജ്യങ്ങളിലായാണ് ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഭൂരിഭാഗവും യൂറോപ്പിലാണെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് മങ്കിപോക്‌സ് വ്യാപനം ചൂണ്ടിക്കാട്ടി ലോകത്ത് ആരോഗ്യഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അയര്‍ലണ്ടില്‍ മെയ് മാസത്തിലാണ് ആദ്യ മങ്കി പോക്‌സ് കേസ് സ്ഥിരീകരിച്ചത്.