എട്ട് വയസ്സ് മുതൽ പതിനാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇപ്പോൾ ഡബ്ലിനിലെ മയക്കുമരുന്ന് സംഘങ്ങൾ മയക്ക് മരുന്ന് കടത്താനായി ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ട്. പട്ടാപകൽ ഗാങ് വാറും വെടിവെപ്പും നടക്കുന്നതിന്റെ വിഡിയോയും പുറത്തായി.
സിനിമകളിൽ കണ്ടു പരിചയിച്ചപോലെ തന്നെ വൻ ഡ്രഗ് മാഫിയ തന്നെ ഡബ്ലിനിൽ ഉണ്ട്. ധാരാളം പണം ഒറ്റയിടപാടിൽ തന്നെ കൈയിൽ വന്നു ചേരുന്നതാണ് കുട്ടികളെ ആകർഷിക്കുന്നത്.
വെസ്റ്റ് ഡബ്ലിനിലെ കോർഡ്ഫ് എന്ന സ്ഥലത്ത് പട്ടാപകൽ വെടിവെപ്പും ഗാങ് വാറും നടക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക