77 ദിവസം അയർലണ്ടിലെ ആശുപത്രിയിൽ കോവിഡിനോട് പൊരുതി ജയിച്ച ജിൻസിന്റെ ഇൻസ്പിരേഷണൽ റിയൽ ലൈഫ് സ്റ്റോറി

അത്ഭുതമനുഷ്യൻ” എന്നാണ് ഭാര്യ ആദ്യ സ്വന്തം ഭർത്താവിനെ വിശേഷിപ്പിച്ചത്. എന്തുകൊണ്ടാണെന്ന് നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും സംശയം തോന്നിയില്ലേ ? ജിൻസ് വർഗീസ് ശരിക്കും ഒരത്ഭുത മനുഷ്യൻ തന്നെയാണ്. കോവിഡ് അസുഖം ബാധിച്ച് 77 ദിനരാത്രങ്ങൾ ആശുപത്രിയിൽ, കുറച്ചു നെടുവീർപ്പോടെയല്ലാതെ കണ്ണുനീർ പടരാതെയല്ലാതെ ഈ അതിജീവന കഥ കേട്ടിരിക്കാൻ നിങ്ങൾക് കാഴിയില്ല.

കൗണ്ടി മയോയിലെ ബാലിന്റോബിൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ജിൻസ് കുടുംബസമേതം വന്നത്. എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ജിൻസ് അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫർ കൂടിയാണ്.

ജനുവരി 7നു കോവിഡ് സ്ഥിദ്ധീകരിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് നടന്നത് വളരെ അമ്പരിപ്പിക്കുന്ന ജീവിത മുഹൂർത്തങ്ങളാണ്. ഭാര്യ ആദ്യ, രണ്ടു കുട്ടികളുമടങ്ങുന്നതാണ് ജീൻസിന്റെ കുടുംബം. കഴിഞ്ഞ 23 വർഷങ്ങളായി ഫോട്ടോഗ്രാഫി മേഖലയിൽ മികച്ചു നിന്ന ജിൻസ് അയർലണ്ടിലും അറിയപ്പെടുന്ന ഒരു ഫോട്ടോഗ്രാഫറായിരുന്നു. നിരവധി വിവാഹ ചടങ്ങുകൾ, കവർ ഫോട്ടോഗ്രാഫി തുടങ്ങി അയർലണ്ടിലും തന്റെ വ്യക്തുമുദ്ര പതിപ്പിക്കാൻ ജിൻസിനു കഴിഞ്ഞിട്ടുണ്ട്.

ഗുരുതരാവസ്ഥയിൽ കാസിൽബാറിൽ നിന്നും ഗാൽവേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് മാറ്റിയതിനു ശേഷം നടന്നത് ജീവിതത്തിനും മരണത്തിനുമിടയിലെ പോരാട്ടം തന്നെയായിരുന്നു. ആ കാലയളവിലെ അനുഭവങ്ങൾ ഭാര്യ ആദ്യയും, ജിൻസ് വർഗീസും LijoBetz എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് .

“സ്നേഹിക്കുന്നവർക്കായ് ഈശോ ഉയർത്തെണീറ്റു: നിങ്ങളും” ഈ അതിജീവനത്തെ ജീൻസിന്റെ കൂട്ടുകാർ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു .

അധികം വൈകാതെ തന്നെ തന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മറികടന്നു ജിൻസ് ഫോട്ടോഗ്രാഫി മേഖലയിലും ജീവിതത്തിലും ഉയർന്നു വരട്ടെ എന്നുമാത്രം ആശംസിക്കുന്നു, പ്രാർഥിക്കുന്നു.

 

Share This News

Related posts

Leave a Comment