രാജ്യത്ത് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കൂടുതല്‍ കര്‍ശനമാക്കുന്നു. കോവിഡിന് ശേഷം ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടക്കമുള്ള ഭക്ഷണ ശാലകള്‍ വീണ്ടും സജീവമായതോടെ ഭക്ഷണത്തിന്റെ ശുചിത്വവും സുരക്ഷിതത്വും ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
മെയ് മാസത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴ് ഭക്ഷണശാലകള്‍ക്കാണ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. ശുചിത്വമില്ലായ്മ, കൃത്യമായ ഊഷ്മാവിലല്ലാതെ ഭക്ഷണം സൂക്ഷിക്കുക, ഭക്ഷണത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം, അണുനശീകരണത്തിന് കൃത്യമായ സംവിധാനങ്ങളില്ലാത്തത് . എന്നീ കാരണങ്ങളാലാണ് ഭക്ഷണശാലകള്‍ക്ക് അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്.
നാല് ഭക്ഷണ ശാലകള്‍ FSAI ആക്ട് പ്രകാരവും മൂന്നെണ്ണം യൂറോപ്യന്‍ ഫുഡ് റെഗുലേഷന്‍ ആക്ട് അനുസരിച്ചുമാണ് അടച്ചുപൂട്ടിയത്. നിശ്ചിത ദിവസത്തേയ്ക്കാണ് ഇവയ്ക്ക് അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം തുറന്ന് പ്രവര്‍ത്തിക്കാം.