ടെക് മേഖലയിലെ വമ്പന്മാരായ യുഎസ് കമ്പനി അനലോഗ് ഡിവൈസസ് ലിമറെക്കില്‍ വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. 630 മില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ലിമറിക്കിലെ തങ്ങളുടെ പ്ലാന്റില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് മേഖലയിലാണ് നിക്ഷേപം നടത്തുന്നത്.
ഇത്ര വലിയ നിക്ഷേപം നടത്തുന്നതിലൂടെ പ്ലാന്റില്‍ 600 പേര്‍ക്ക് അധികം തൊഴില്‍ നല്‍കാനാവുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതോടെ ഇവിടുത്തെ ജോലിക്കാരുടെ എണ്ണം 2000 ത്തിനു മുകളിലാവും. പ്രധാനമായും ചിപ്പ് നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി 1970 മുതല്‍ ലിമറിക്കില്‍ പ്രവര്‍ത്തിക്കുന്നു.
ഒഴിവുകളും നിയമനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നും ലഭ്യമാണ്.