ഓഷ്യൻ ഡാറ്റാ കളക്ഷൻ കമ്പനി എക്സ്ഓഷ്യൻ പുതിയ മറൈൻ റോബോട്ടിക്സ് ടെക്നിക്കൽ സെന്റർ ആരംഭിക്കുന്നതിന്റെ ഭാഗമായി 60 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
ആളില്ലാത്ത ഉപരിതല ബോട്ടുകൾ (USV- Unmanned Surface Vessels) ഉപയോഗിച്ചാണ് കമ്പനി ഡാറ്റ കളക്ഷൻ നടത്തുന്നത്. ഈ നൂതന സാങ്കേതികവിദ്യ കമ്പനി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നത് അയർലണ്ടിൽ തന്നെയാണ്. എട്ട് പുതിയ ഡാറ്റ കളക്ഷൻ ബോട്ടുകൾ അടുത്ത ഒരു വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചു.
മാർക്കറ്റ് ഡിമാൻഡ് കൂടിയതിനാൽ ഉടനെത്തന്നെ 60 പേരെ കൂടി നിയമിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കമ്പനി. കൂടുതൽ വിവരങ്ങൾക്കായി കമ്പനിയുടെ വെബ്‌സൈറ്റിൽ നോക്കാം.