60 ഓളം പേർ കെയറർ കോഴ്സ് പൂർത്തിയാക്കി

2018ൽ 60 ഓളം ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ അയർലണ്ടിനു വാഗ്ദാനം നൽകി B&B നഴ്സിംഗ്. അയർലണ്ടിലെ മുൻപന്തിയിലുള്ള QQI കോഴ്സ് ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടായ ബി ആൻഡ് ബി നഴ്സിംഗ് ലിമിറ്റഡിൽ നിന്നും 2018ൽ അറുപതോളം പേരാണ് QQI ലെവൽ 5 ഹെൽത്ത് കെയർ സപ്പോർട്ട് കോഴ്സ് പഠിച്ചിറങ്ങിയത്.

അയർലണ്ടിൽ കെയറർ ആയി ജോലി ചെയ്യാൻ QQI LEVEL 5 Healthcare Support കോഴ്സ് നിർബന്ധമാക്കിയതിനെതുടർന്ന് നിരവധി പേരാണ് ഈ കോഴ്സ് ചെയ്യുന്നത്. കഴിഞ്ഞ 13 വർഷത്തിനിടയിൽ 1100-ൽ പരം പേരാണ് B&B യിൽ നിന്നും പഠിച്ചിറങ്ങി ജോലി ചെയ്യുന്നത്.

വർഷങ്ങളായി കെയറർ ജോലി ഈ കോഴ്സ് ഇല്ലാതെ ചെയ്തുവരുന്നവർ ധാരാളമാണ്. എന്നിരുന്നാലും HIQA (Health Information and Quality Authority) ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി ചെയ്യാൻ ഈ കോഴ്സ് നിർബന്ധമാക്കിയതിനെ തുടർന്ന് നിരവധി ആളുകൾ ഇപ്പോൾ ഈ കോഴ്സ് പൂർത്തിയാക്കി അവരുടെ നിലവിലുള്ള ജോലിയും കരിയറും ഭദ്രമാക്കുന്നു.

വാട്ടർഫോർഡ് ആസ്ഥാനമായ ബി ആൻഡ് ബി അയർലണ്ടിൽ ഉടനീളം ക്ലാസ്സുകൾ നടത്തിവരുന്നു.

ബഹുഭൂരിപക്ഷം മലയാളികളും ഹെൽത്ത് കെയർ കോഴ്സ് പഠിച്ചുവരുന്ന സ്ഥാപനമാണിത്. സ്ഥാപന മേധാവി മാർഗരറ്റ് ബേൺ അയർലണ്ടിലും അമേരിക്കയുമായി 30ൽ പരം വർഷമായി ട്രെയിനിങ് ഇൻഡസ്ട്രിയിൽ കഴിവ് തെളിയിച്ചയാളാണ്.

ചുവടെ പറയുന്നവയാണ് ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള മൊഡ്യൂളുകൾ:

1. Infection & Prevention Control
2. Care Support
3. Care Skills
4. Care of Older Person
5. Safety & Health at Work
6. Palliative Care
7. Communications,
8. Work Experience

എട്ടു മാസമാണ് കോഴ്സിൻറെ കാലാവധി. ആശുപത്രികളിലോ നഴ്‌സിംഗ് ഹോമുകളിലോ ഹൃസ്വകാല വർക്ക് എക്സ്പീരിയൻസ് പൂര്‍ത്തിയാക്കി കോഴ്‌സ് സര്‍ട്ടിഫിക്കേറ്റ് നേടുന്നവര്‍ക്ക് അയര്‍ലണ്ടില്‍ എവിടെയുമുള്ള ഹെൽത്ത് കെയർ സ്ഥാപനത്തിൽ ജോലി ചെയ്യാം.

2018 December Dublin Batch

നാട്ടിൽ നിന്നും സ്പൗസ് വിസയിൽ (STAMP 3) എത്തിയവർക്ക് നിലവിൽ അയർലണ്ടിൽ ജോലി ചെയ്യാൻ വർക്ക് പെർമിറ്റ് വേണമെന്നിരിക്കെ ഈ കോഴ്സ് ഉണ്ടെങ്കിൽ കെയറർ ആയി വർക്ക് പെർമിറ്റ് കിട്ടാൻ ഇപ്പോൾ എളുപ്പമാണ്. ഫുൾ ടൈം ആയിട്ടോ പാർട്ട് ടൈം ആയി വേണമെങ്കിലോ വർക്ക് പെർമിറ്റ് ലഭിക്കും.

കോഴ്സ് തുടങ്ങി ആദ്യത്തെ മൂന്ന് മൊഡ്യൂളുകൾ കഴിയുമ്പോൾ തന്നെ വർക്ക് എസ്പീരിയൻസിസിനായി ഏതെങ്കിലും നഴ്സിംഗ് ഹോമിൽ കയറാം. തുടർന്ന് വർക്ക് പെർമിറ്റിന് അപേക്ഷിച്ച് വർക്ക് പെർമിറ്റ് വരുന്നതോടുകൂടി ശമ്പളത്തോടു കൂടിയുള്ള ജോലി ചെയ്യാവുന്നതാണ്.

വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ കോഴ്സ് മുഴുവൻ പൂർത്തിയാക്കേണ്ട ആവശ്യം നിലവിലില്ല. മുകളിൽ പറഞ്ഞതുപോലെ കോഴ്സിനിടയിൽ വച്ച് തന്നെ വർക്ക് പെർമിറ്റെടുത്ത് ജോലി ചെയ്യാവുന്നതാണ്. അതേസമയം തന്നെ 8 മാസം കൊണ്ട് കോഴ്സ് പൂർത്തിയാക്കിയാൽ മതിയാവും.

നിലവിൽ കെയറർമാരുടെ ധാരാളം ഒഴിവികൾ ആണ് പ്രൈവറ്റ് നഴ്സിങ് ഹോമുകളിലും HSE യിലുമായി അയർലണ്ടിൽ ഉടനീളം ഉള്ളത്. സ്റ്റാമ്പ് ഫോർ ഉള്ളവർക്ക് ഏജൻസി സ്റ്റാഫ് ആയും ജോലി ചെയ്യാവുന്നതാണ്.

നാട്ടിൽ നിന്നും എത്തി വർക്ക് പെർമിറ്റ് കിട്ടാതെ സ്ഥിരവരുമാനം ഇല്ലാത്തവർക്ക് ഇതൊരു നല്ല കരിയർ തന്നെയാണ്. കുട്ടികൾ ഉള്ള ദമ്പതികൾക്ക് “വർകിംഗ് അവേർസ് ഫ്ലെക്സിബിലിറ്റി” ഇല്ലാത്തതിന്റെ പേരിൽ ഇനി ജോലിക്ക് പോകാതിരിക്കേണ്ട ആവശ്യം ഇല്ല.

കോഴ്‌സുകളുടെ വിവരങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപറയുന്നവരെ ബന്ധപ്പെടുക.

മാര്‍ഗരേറ്റ് ബേണ്‍: 087 686 5034

ജേക്കബ്: 087 099 1004

 

Share This News

Related posts

Leave a Comment