അയർലണ്ടിൽ പുതിയതായി പ്രാബല്യത്തിൽ വന്ന RSAയുടെ നിയമപ്രകാരം അനേകം പുതിയ ലേർണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് ഹോൾഡേഴ്സിന് ഇനി മുതൽ 6 EDT ക്‌ളാസുകൾ മതിയെന്ന ഐറിഷ് വനിതയുടെ റിപ്പോർട്ടിനെ തുടർന്ന് ധാരാളം പേർ ഇതിനാവശ്യമായ “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” എങ്ങനെ ലഭിക്കുമെന്ന് ഐറിഷ് വനിതയോട് ചോദിക്കുകയുണ്ടായി. ഇത് ലഭിക്കാൻ വളരെ ഈസിയാണ്.
അയർലണ്ടിൽ ലേർണേഴ്‌സ് ഡ്രൈവിങ് ലൈസൻസ് എടുത്തശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഫുൾ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനും 6 EDT ക്ലാസുകൾ ഒഴിവാക്കുന്നതിനും വേണ്ടി RSA നിർദ്ദേശിക്കുന്ന ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ് നാട്ടിലെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ (RTO) നിന്നും വാങ്ങേണ്ടതുണ്ട്.
നാട്ടിൽ “ലെറ്റർ ഓഫ് എന്റൈറ്റിൽമെൻറ്” മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. ഇത് “ഡ്രൈവിങ് പർട്ടികുലേർസ്” എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്.
നിങ്ങൾ ചെയ്യെണ്ടതിത്രമാത്രം.
1. Visit: https://goo.gl/SBP9Mh
2. മുകളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ തുറക്കുന്ന കേരള മോട്ടോർ വകുപ്പിന്റെ പേജിൽ നിങ്ങളുടെ നാട്ടിലെ ഫുൾ ഡ്രൈവിംഗ് ലൈസൻസ് ഡീറ്റെയിൽസ് എന്റർ ചെയ്യുക.
3. ഇപ്പോൾ നിങ്ങളുടെ ലൈസൻസ് ഡീറ്റൈൽസും ഫോട്ടോയും അടങ്ങിയ പേജ് താഴെ കൊടുത്തിരിക്കുന്നതുപോലെ ഓപ്പൺ ആകും. ശേഷം “NEXT” ൽ ക്ലിക്ക് ചെയ്യുക
4. ഇപ്പോൾ കാണുന്ന പുതിയ പേജിൽ “To produce before” എന്നതിനെതിരായി “RSA Ireland” എഴുതുക. എന്നിട്ട് നിങ്ങളുടെ നാട്ടിലെ മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും വയ്ക്കുക. എന്നിട്ടു “APPLY” ബട്ടണിൽ ക്ലിക്ക് ചെയ്യുക.
5. ഇപ്പോൾ നിങ്ങൾ താഴെ കാണുന്നതുപോലെ ഫീസ് അടയ്ക്കാനുള്ള പേയ്മെന്റ് പേജിൽ എത്തും.
6. “PRINT” ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അപ്ലിക്കേഷൻ ഫോം പ്രിന്റ് എടുക്കുക
7. “Pay Through Net Banking” ൽ ക്ലിക്ക് ചെയ്യുക
8. ഇപ്പോൾ നിങ്ങൾ താഴെ കാണുന്ന പേജിൽ എത്തും
9. “SUBMIT” ബട്ടണിൽ ക്ലിക്ക് ചെയ്ത് പേയ്മെന്റ് പ്രോസസ്സ് ചെയ്യുക
10. പെയ്‌മെന്റ് റെസിപ്പ്റ്റും ആപ്ലിക്കേഷൻ ഫോമും നിങ്ങൾ നാട്ടിൽ അല്ലെങ്കിൽ ഒരു ഔതറൈസെഷൻ ലെറ്ററുമായി നിങ്ങളുടെ ഒരു പ്രതിനിധിയെ RTO ഓഫീസിലേക്ക് അയച്ചാൽ രണ്ട് ദിവസത്തിനകം അവർക്ക് നാട്ടിൽ “Driving Particulars” എന്നറിയപ്പെടുന്ന “Letter of Entitlement” കൈപ്പറ്റാം.
10. ശേഷം NDLSന്റെ ഈ ലിങ്കിൽ ഉള്ള അപ്ലിക്കേഷൻ ഫോം ഫിൽ ചെയ്ത് അതിൽ പറഞ്ഞിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക. ഫോമിൽ പറഞ്ഞിരിക്കുന്നവ എല്ലാം അതേപടി ഉണ്ടെന്നു ഉറപ്പു വരുത്താൻ മറക്കല്ലേ…
ഐറിഷ് വനിതയുടെ ഈ വാർത്ത നിങ്ങൾക്കോ മറ്റുള്ളവർക്കോ ഉപകാരപ്പെടുമെങ്കിൽ മാക്സിമം ഷെയർ ചെയ്യുക.
https://www.youtube.com/watch?v=IyKMguT_LBk&t=3s