പ്യൂഷോ 508 പ്ലഗ്-ഇൻ ഹൈബ്രിഡ് 54 കിലോമീറ്റർ മൈലേജ് വാഗ്ദാനവുമായി വരുന്നു. 508 ഹൈബ്രിഡ് ശ്രേണി 2019 ഡിസംബർ മുതൽ അയർലണ്ടിൽ വിൽപ്പനയ്‌ക്കെത്തും, എന്നാൽ വിലകളും സവിശേഷതകളും അതുവരെ പ്രഖ്യാപിക്കില്ല.
ദൂരം കുറഞ്ഞ യാത്രകൾക്കായി കാറുകൾ ഉപയോഗിക്കുന്നവർക്ക് പ്ലഗ്-ഇൻ ഹൈബ്രിഡുകൾ ജനപ്രിയ ഓപ്ഷനായി മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ. പ്യൂഷോ രണ്ട് മോഡൽ കാറുകളുമായി രംഗത്തെത്തി തങ്ങളുടെ എതിരാളികളുടെ ശ്രേണിയെ മറികടക്കാൻ ശ്രമിക്കുകയാണ്. പ്യൂഷോ 508 ഫാസ്റ്റ്ബാക്ക്, പ്യൂഷോ 508 എസ്റ്റേറ്റ് എന്നിവയാണ് ഈ രണ്ടു മോഡലുകൾ.
പ്യൂഷോ 508 ഫാസ്റ്റ്ബാക്ക് പ്യുവർ ഇലക്ട്രിക് മോഡിൽ 58 കിലോമീറ്റർ ദൂരവും പ്യൂഷോ 508 എസ്റ്റേറ്റ് പ്യുവർ ഇലക്ട്രിക് മോഡിൽ 52 കിലോമീറ്റർ ദൂരവും പിന്നിട്ടു. ഈ രണ്ട് കാറുകളും വളരെ കുറഞ്ഞ അളവിൽ കാർബൺ പുറന്തള്ളുന്നവയുമാണ്.
2023 ഓടെ പ്യൂഷോ ശ്രേണിയിലെ എല്ലാ മോഡലുകൾക്കും ഒരു ഇലക്ട്രിക് പതിപ്പ് ഉണ്ടായിരിക്കും എന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു.