ഇന്നലെയും ഇന്നുമായി (മാർച്ച് 2, 3) കില്ലർണിയിൽ നടന്ന പൗരത്വ ചടങ്ങിൽ 5000 പേർക്ക് പൗരത്വം നൽകി. ആദ്യ ദിവസം 2500 പേർക്കും രണ്ടാം ദിവസവും 2500 പേർക്ക് പൗരത്വം ലഭിച്ചു.
പങ്കെടുക്കുന്നവരിൽ ആയിരത്തോളം പേർ യുകെയിൽ നിന്നുള്ളവരാണ്. 700 പേർ പോളണ്ടിൽ നിന്നും 500 ഓളം റൊമാനിയയിൽ നിന്നുമാണ്.
കൊറോണഭീതി മൂലം ചടങ്ങിൽ പങ്കെടുത്തവരിൽ ഒരു ചെറിയ വിഭാഗം മാസ്‌ക്കുകൾ ധരിച്ചിരുന്നു. കോവിഡ് -19 ബാധിത രാജ്യങ്ങളിൽ ഉണ്ടായിരുന്നവർ പങ്കെടുക്കരുതെന്ന് നീതിന്യായ വകുപ്പ് ആവശ്യപ്പെട്ടതിനെ തുടർന്ന് 60 ഓളം പേർ ചടങ്ങിൽ പങ്കെടുത്തില്ല. കൊറോണ വൈറസ് മൂലം ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഏപ്രിൽ 17-നോ അതിനുമുമ്പോ ഒരു ബദൽ ചടങ്ങ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
2011 മുതൽ ഇന്ന് വരെ നടന്നിട്ടുള്ള 151 ചടങ്ങുകളിലായി 180 രാജ്യങ്ങളിൽ നിന്നുള്ള 132,000 ആളുകൾ ഐറിഷ് പൗരന്മാരായിത്തീർന്നു.