ആഗോളതലത്തിൽ അര ദശലക്ഷത്തിലധികം കാറുകൾ വോൾവോ തിരിച്ചുവിളിക്കുന്നു. തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയാണിതിന് കാരണം. 2014 നും 2019 നും ഇടയിൽ നിർമ്മിച്ച ചില മോഡലുകളെ പ്രശ്നം ബാധിക്കുന്നു.
“വളരെ അപൂർവമായ സന്ദർഭങ്ങളിൽ” എഞ്ചിന്റെ ഭാഗമായി ഘടിപ്പിച്ച പ്ലാസ്റ്റിക്ക് കഷണം ഉരുകുകയും വികൃതമാക്കുകയും ചെയ്യുമെന്ന് സ്വീഡിഷ് കമ്പനിയുടെ വക്താവ് പറഞ്ഞു. ഈ പ്രശനം ബാധിക്കുന്ന എല്ലാ വാഹനങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടുതുടങ്ങിയതായി വോൾവോ പറഞ്ഞു.