രാജ്യത്ത് കോവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ്. ബൂസ്റ്റര്‍ ഡോസിന് പിന്നാലെ കോവിഡ് വാക്‌സിന്റെ നാലാം ഡോസും ഉണ്ടാകുമെന്നാണ് സൂചന. നാലാം ഡോസിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്ക്കര്‍ പറഞ്ഞു. എന്നാല്‍ അത് എല്ലാവര്‍ക്കുമാവില്ലെന്നും എങ്ങനെ വേണമെന്നുള്ള കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം പകുതിയോടെ നാലാം ഡോസ് നല്‍കി തുടങ്ങാനാണ് സാധ്യത. യൂറോപ്പില്‍ ഒമിക്രോണിന്റെ രണ്ടാം തരംഗമാണ് വ്യാപിക്കുന്നതെന്നും എന്നാല്‍ എടുത്തു മാറ്റിയ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലന്നും വരദ്ക്കര്‍ പറഞ്ഞു.
ഉപപ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ നാലാം ഡോസിന് വേണ്ടിയുള്ള നടപടികള്‍ രാജ്യത്ത് ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്.