രാജ്യത്ത് 65 വയസ്സ് കഴിഞ്ഞ എല്ലാവര്ക്കും കോവിഡ് വാക്സിന്റെ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്കി തുടങ്ങാമെന്ന് ശുപാര്‍ശ ദേശീയ രോഗ പ്രതിരോധ ഉപദേശക സമിതിയാണ് ഇത് സംബന്ധിച്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. ആരോഗ്യവകുപ്പിനാണ് ശുപാര്‍ശ നല്‍കിയിരക്കുന്നത്
5 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും ഒപ്പം പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്കും അവര്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവരാണെങ്കില്‍ രണ്ടാം ബൂസ്റ്റര്‍ ഡോസ് നല്‍കാമെന്നും ശുപാര്‍ശയുണ്ട്. എന്നാല്‍ ഇവര്‍ ആദ്യ മൂന്നു ഡോസുകളും നിശ്ചിത കാലാവധിയ്ക്ക് മുമ്പ് തീര്‍ത്തവരായിരിക്കണം.
മുകളില്‍ പറഞ്ഞ വിഭാഗങ്ങളില്‍ പെടുന്നവര്‍ ആദ്യ ബൂസ്റ്റര്‍ ഡോസ് എടുത്തിട്ട് ആറ് മാസം കഴിഞ്ഞവരാകാണം ഇത് നാല് മാസമായി കുറയ്ക്കുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.