യൂറോപ്യൻ യൂണിയൻ സുരക്ഷിതമാക്കിയ പുതിയ കരാറിന്റെ ഭാഗമായി അയർലണ്ടിന് 46,500 അധിക ഫൈസർ-ബയോ ടെക് വാക്സിൻ ലഭിക്കുമെന്ന് താവോയിച്ച് മൈക്കൽ മാർട്ടിൻ സ്ഥിരീകരിച്ചു.
യൂറോപ്യൻ യൂണിയൻ കമ്മീഷൻ കരാർ പ്രഖ്യാപിച്ചു. ബുധനാഴ്ച യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നാല് ദശലക്ഷം എക്‌സ്ട്രാ ഫൈസർ-ബയോടെക് വാക്‌സിനുകൾ വിതരണം ചെയ്യും. രാജ്യങ്ങളുടെ ജനസംഖ്യാ വലുപ്പത്തിനനുസരിച്ച് ഡോസുകൾ വിതരണം ചെയ്യും. അയർലണ്ടിൽ കൊറോണ വൈറസ് കേസുകളുടെ നിലവിലെ നിരക്കിൽ മാറ്റങ്ങൾ കാണുന്നുണ്ടെന്നും മൈക്കൽ മാർട്ടിൻ തന്റെ പ്രസ്താവനയിൽ അറിയിച്ചു. വാക്‌സിനുകളുടെ വിതരണം പൂർണ്ണമാകുന്നതോടെ അയർലണ്ടിൽ കോവിഡ് കേസുകൾ ഇല്ലാതാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.