മൂന്നാം തലമുറ ഹ്യുണ്ടായ് ഐ 10 അയർലണ്ടിന്റെ നിരത്തുകളിൽ എത്തി. 2020 മോഡൽ ഐ 10 കുറച്ചു വ്യത്യസ്തമായ ബോഡി സ്റ്റൈലിങ്ങോടുകൂടിയാണ് എത്തിയിരിക്കുന്നത്.
നീളത്തിലും വീതിയിലും വർദ്ധനവുണ്ട് ഈ പുതിയ ഹ്യുണ്ടായ് i10യിൽ എന്നാൽ ഉയരം 20 മില്ലിമീറ്റർ കുറച്ചിരിക്കുന്നു. സ്റ്റൈലിഷ് ഗ്രിൽ, സ്ലിക്ക് സ്പോട്ട്ലൈറ്റുകൾ, 15 ഇഞ്ച് അലോയ് വീലുകൾ ഈ പുതിയ മോഡലിനെ എതിരാളികളിൽ നിന്ന് വേറിട്ടുനിൽക്കാൻ ധൈര്യപ്പെടുത്തുന്നു. ടൊയോട്ട യാരിസാണ് പ്രധാന എതിരാളി.
ഇന്റീരിയർ
ഹ്യുണ്ടായ് പുതിയ i10 ഉൾവശം മെച്ചപ്പെടുത്തി എന്ന് തന്നെ പറയാം. കാറിന്റെ ദൈർഘ്യത്തിൽ നേരിയ വർദ്ധനവ് വരുത്തിയതിനാൽ പഴയ മോഡലിനെ അപേക്ഷിച്ച് മാന്യമായ ലെഗ് റൂം ഉണ്ട്. വീൽബേസിന്റെയും മെച്ചപ്പെട്ട സ്റ്റിയറിംഗിന്റെയും വിപുലീകരണം മോട്ടോർവേയിൽ ഡ്രൈവിംഗ് ദൃഢപ്പെടുത്തുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.
എല്ലാ ദിശയിലും നിന്നും സുഗമമായി കാണാവുന്ന രീതിയിലാണ് 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ ഘടിപ്പിച്ചിരിക്കുന്നത്.
ഐ10- ന്റെ ബൂട്ട് കപ്പാസിറ്റി പഴയപോലെ തന്നെ 252 ലിറ്റർ തന്നെയാണ്.
ഉയർന്ന സാങ്കേതിക അധികമായി അവകാശപ്പെടാനില്ലെങ്കിലും ഫീച്ചേഴ്സ് ധാരാളമുണ്ട് എന്ന് അഭിമാനത്തോടെ ഹ്യുണ്ടായ് പറയുന്നു. സ്റ്റാൻഡേർഡ് ഫീച്ചേഴ്സ് ഇവയാണ്:
വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ്
സാറ്റ് നാവിഗേഷൻ
ലെയ്ൻ അസിസ്റ്റ്
DAB റേഡിയോ
എയർ കണ്ടീഷനിംഗ്
ഇലക്ട്രിക് വിൻഡോകൾ
ക്രൂയിസ് കൺട്രോൾ
റിയർ വ്യൂ ക്യാമറ
ഈ പറഞ്ഞ സവിശേഷതകൾ സെഡാൻ മോഡലുകളുടെയും ക്രോസ്സ് ഓവറുകളുടെയും ഒക്കെ ഹൈ ഏൻഡ് വേർഷനുകളിൽ മാത്രം ലഭിക്കുന്നവയാണ് എന്ന് ഓർക്കണം. അങ്ങനെ നോക്കുമ്പോൾ പുതിയ ഹ്യുണ്ടായ് i10 ഈ വർഷത്തെ മോസ്റ്റ് സെല്ലിങ് കാറായി മാറാനുള്ള ഒരു ഹാച്ച്ബാക്ക് ആണെന്ന് കരുതാം.
വിലയും മോഡലുകളും
WATCH VIDEO FOR MORE
https://www.youtube.com/watch?v=m4oko25XIRA