കോ ഡൗണില്‍ പ്രവര്‍ത്തിക്കുന്ന സീ ഫുഡ് പ്ലാന്റില്‍ 42 ജോലിക്കാര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പ്ലാന്റ് താത്ക്കാലികമായി അടച്ചു. 250 ഓളം ജോലിക്കാരാണ് ഇവിടെയുള്ളത്. താത്ക്കാലികമായി അടച്ച ഫാക്ടറി ഉടന്‍ തന്നെ അണുനശീകരണത്തിന് വിധേയമാക്കും. കേവിഡ് ഡെല്‍റ്റാ വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കോ ഡൗണില്‍ കില്‍ലീല്‍ പ്രദേശത്ത് മൊബൈല്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ സജീവമായിരുന്നു.
കഴിഞ്ഞ ആഴ്ച കുറച്ച് ജോലിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രതിരോധ നടപടിയെന്ന നിലയില്‍
എല്ലാവര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കമ്പനി കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവര്‍ത്തിച്ചതെന്നും എല്ലാ വിധത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും എടുത്തിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ ഇവരില്‍ കോവിഡിന്റെ ഏത് വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി പരിശോധന നടത്താനും വ്യാപനം തടയാനുമുള്ള നടപടികള്‍ അധികൃതര്‍ ഇപ്പോള്‍ സ്വീകരിച്ചു വരികയാണ്.