പാർസൽ ഡെലിവറി കമ്പനി ഡിപിഡി അയർലൻഡ് അത്ലോൺ ഹബ് വികസിപ്പിക്കുന്നതിന് 2 മില്യൺ യൂറോ നിക്ഷേപിക്കുന്നു. അയർലണ്ടിലെ ഏറ്റവും വലിയ സമർപ്പിത പാർസൽ ഡെലിവറി കമ്പനിയായ ഡിപിഡി അയർലൻഡ് 120 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു.
അത്‌ലോണിലെ സോർട്ടിംഗ് കപ്പാസിറ്റി വർദ്ധിപ്പിച്ച് രാജ്യത്തെ നിലവിലെ സ്റ്റാഫ് എണ്ണം 1,720 ൽ നിന്ന് 1,840 ആക്കി ഉയർത്തിക്കൊണ്ട് ഐറിഷ് പ്രവർത്തനങ്ങൾ ഗണ്യമായി വർദ്ധിപ്പിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇവിടെ 2006 ൽ തുറന്നു, പിന്നീട് 2017 ൽ വിപുലീകരിച്ച് ഇപ്പോളിതാ വീണ്ടും ഗണ്യമായി വളരുകയാണ് DPD.
തിരക്കേറിയ സീസണിൽ 34 ഐറിഷ് ഡിപ്പോകളുടെ ശൃംഖലയിലുടനീളം ഡിപിഡി അയർലണ്ടിൽ പ്രതിദിനം 170,000 പാഴ്സലുകൾ പ്രോസസ്സ് ചെയ്യപ്പെടും. അതായത് മണിക്കൂറിൽ മൊത്തം 21,000 പാഴ്സലുകൾ പ്രോസസ്സ് ചെയ്യും. നോൺ-പീക്ക് സമയങ്ങളിൽ മണിക്കൂറിൽ 14,000 പാർസൽ കൈകാര്യം ചെയ്യും.