40-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ

40-നും 50-നും ഇടയിൽ പ്രായമുള്ളവർക്കായി അയർലണ്ടിലെ കോവിഡ് -19 വാക്സിൻ രജിസ്ട്രേഷൻ പോർട്ടൽ അടുത്ത ആഴ്ച തുറക്കും. രജിസ്ട്രേഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ജനങ്ങൾക്ക് അടുത്തയാഴ്ച ലഭിക്കുമെന്ന് എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് പോൾ റീഡ് അറിയിക്കുകയുണ്ടായി. വാക്സിൻ റോൾ ഔട്ട് “വേഗതയിൽ” തുടരുകയാണെന്നും ആരോഗ്യ സേവനത്തിന്റെ ഐടി സംവിധാനങ്ങളിൽ ഉണ്ടായ സൈബർ ആക്രമണത്തെ തുടർന്നും വാക്സിനേഷൻ പോർട്ടൽ രജിസ്ട്രേഷൻ സുരക്ഷിതമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അയർലണ്ടിലെ മുതിർന്ന (Senior Citizens) ജനസംഖ്യയുടെ 40 ശതമാനം പേർക്ക് ഒരു കോവിഡ് -19 വാക്സിൻ എങ്കിലും ലഭിച്ചു (അതായത് ഫസ്റ്റ് ഡോസ് കോവിഡ് വാക്സിൻ).ഈ ആഴ്ച അവസാനത്തോടെ 2,50,000 ഡോസുകൾ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്, വാക്സിനേഷൻ കേന്ദ്രങ്ങൾ എല്ലാം സജീവമായി പ്രവർത്തിക്കുകയാണെന്നും പോൾ റീഡ് അറിയിച്ചു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം അയർലണ്ടിലെ രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് ഇപ്പോൾ പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്, ഏകദേശം 1.5 ദശലക്ഷത്തിലധികം ഡോസുകൾ, ഇത് മുതിർന്ന ജനസംഖ്യയുടെ 40 ശതമാനമാണ്. മുതിർന്ന (Senior Citizens) ജനസംഖ്യയുടെ 11 ശതമാനം ആളുകൾക്ക് സെക്കൻഡ് ഡോസ് വാക്സിനും ലഭിച്ചു. അടുത്തയാഴ്ച 260,000 മുതൽ 280,000 വരെ പ്രതിവാര കുത്തിവയ്പ്പുകൾ (Weekly Vaccination) വർദ്ധിപ്പിക്കുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യമെന്ന് റീഡ് സ്ഥിരീകരിച്ചു.

Share This News

Related posts

Leave a Comment