ആഴ്ചയില്‍ നാല് ദിവസം ജോലി എന്ന ആശയം ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണിത്. ഈ ആശയത്തിന്റെ വിജയം സംബന്ധിച്ച ട്രയലും ഒപ്പം ഗവേഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരികയാണ്. ബ്രിട്ടണില്‍ 70 കമ്പനികളില്‍ നിന്നായി 3000 ല്‍ അധികം ആളുകളാണ്. ഫോര്‍ ഡേ വീക്ക് ട്രയല്‍ ആരംഭിച്ചിരിക്കുന്നത്. ഒരു ദിവസത്തെ പോലും ശമ്പളം നഷ്ടപ്പെടാതെയാണ് നാല് ദിവസത്തെ ജോലി എന്നത് പരീക്ഷണാര്‍ത്ഥം ഇവിടെ നടപ്പിലാക്കുന്നത്.
ബ്രിട്ടനില്‍ നടക്കുന്ന ഈ ട്രയല്‍ ആഗോള തലത്തില്‍ ഉള്ള ഒരു കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ്. ‘ഫോര്‍ ഡേ വീക്ക് ഗ്ലോബല്‍ ‘ ഇതിന് മുന്‍ കൈ എടുക്കുന്നത്. അയര്‍ലണ്ടും ഈ സംരഭത്തിന്റെ ഭാഗമാവാന്‍ ചെറിയ ട്രയലുകള്‍ നടത്തി വരുന്നുണ്ട്. കാനഡ ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും സമാനമായ പരീക്ഷണങ്ങള്‍ നടത്തുന്നു.
ആഴ്ചയില്‍ നാല് ദിവസത്തിലെ വര്‍ക്കിലൂടെ 100 ശതമാനം പ്രൊഡക്ടീവിറ്റി ലഭിക്കുന്നുണ്ടോ എന്നതാണ് തൊഴില്‍ദാതാക്കള്‍ പ്രധാനമായും നോക്കുന്നത്. അങ്ങനെയെങ്കില്‍ മുഴുവന്‍ ശമ്പളവും നല്‍കാന്‍ ഇവരും തയ്യാറാണ്. ജോലി സമയം കുറയ്ക്കുന്നതും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ലഭിക്കുന്നതും തൊഴിലാളികളുടെ പ്രവര്‍ത്തന ക്ഷമതയും ജീവിതത്തിലെ സന്തോഷവും വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ആഗോള തലത്തില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ അത് നാല് ദിവസം ജോലി എന്ന പുതിയ തൊഴില്‍ സംസ്‌കാരത്തിലേയ്ക്കുള്ള കാല്‍വെയ്പ്പിന് കാരണമാവും. കേംബ്രിഡ്ജ് യൂണിവേവ്‌സിറ്റി, ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സി, ബോസ്റ്റണ്‍ കോളേജ് എന്നിവിടങ്ങളിലെ വിദഗ്ദരാണ് ഈ പരീക്ഷണങ്ങളെ അടിസ്താനമാക്കി ഗവേഷണങ്ങല്‍ നടത്തുന്നത്.