സൂപ്പർവാല്യൂവും ഡൺസും സെൻട്രയും അവർ വിറ്റഴിച്ച ചില ഭക്ഷണ സാധനങ്ങൾ തിരിച്ചു വിളിച്ചു. ഈ കടകളിൽ വിറ്റ 200 ഗ്രാം പായ്ക്കറ്റ് ഓർഗാനിക് വെജിറ്റബിളിൽ ആണ് കുഴപ്പം കണ്ടുപിടിച്ചത്. ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് ബാക്ടീരിയയുടെ സാന്നിദ്ധ്യം ഇതിൽ കണ്ടെത്തിയതിനെതുടർന്നാണ് ഈ തീരുമാനം.
ഈ പറയുന്ന ഭക്ഷണ സാധനങ്ങൾ നിങ്ങൾ വാങ്ങി വീട്ടിൽ വച്ചിട്ടുണ്ടെങ്കിൽ അവ കഴിയ്ക്കരുത്.
Dunnes Stores Organic Kale: Lot: 5239; ‘best-before’ dates: 22/02/2019 & 23/02/2019
SuperValu Organic Kale: ‘best-before’ dates: 23/02/2019 & 24/02/2019
സൂപ്പർവാല്യൂ, സെൻട്ര ഷോപ്പുകൾ അവർ വിറ്റഴിച്ച 5 ലിറ്റർ മിനറൽ വാട്ടറും തിരിച്ചു വിളിച്ചു. ചില കുപ്പികളിലെ വെള്ളത്തിൽ അസാധാരണമായ മണവും രുചിവ്യത്യാസവും കൊണ്ടാണ് ഇവ തിരിച്ച് വിളിക്കാൻ കമ്പനികൾ തയ്യാറായത്.
ജോഡ് ഫുഡ് പ്രോഡക്ട്സ് അവരുടെ ഓൾഡ് ഐറിഷ് ക്രീമറി ചീസ് ലിസ്റ്റീരിയ മോണോസൈറ്റോജീൻസ് ബാക്ടീരിയയുടെ സാന്നിദ്ധ്യം മൂലം തിരിച്ചു വിളിച്ചിരിക്കുകയാണ്.
Old Irish Creamery Cheese Irish Cheddar with Chilli Due to Presence of Listeria monocytogenes
Expiry: ‘Best-before’ date: 22.05.19
മിസ് ഫിറ്റ് സ്കിന്നി ടീ, സ്ലിമ്മിങ് കോഫി എന്നിവയും തിരിച്ചു വിളിച്ചിരിക്കുയാണ്. എന്നാൽ ഇതിൽ മായമോ കേടുപാടുകളോ അല്ല പ്രശ്നം. മറിച്ച്, ഇവരുടെ ലേബലിംഗ് ആണ് പ്രശ്നം. ഇവരുടെ ലേബൽ പരസ്യം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണിത്.
Product:
Miss Fit Skinny Tea Ultimate Weight Loss Bundle Pack,
Miss Fit Skinny On The Go Tea bags,
Miss Fit Slimming Coffee 28 Day Fat Burning Instant Coffee, pack size 140 g.
Expiry: All batch codes, all best before dates.