‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026’ ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും.

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ കൺവെൻഷൻ ,ഈ വർഷം ഓഗസ്റ്റ്  14,15,16 (വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ  9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് ,പാട്രിക്‌സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. ടീം ഷെകൈയ്നയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ Fr. James Manjakkal  MSFS, Br.Santhosh Karumathra എന്നിവരാണ് നയിക്കുന്നത്. കേരളത്തിലെ പ്രശസ്തമായ MSFS ധ്യാന നവീകരണ സെന്ററായ അതിരമ്പുഴ കാരിസ്ഭവന്റെ സ്ഥാപകനും ഡയറക്ടറുമാണ് Fr. James Manjakkal. ഇപ്പോൾ യൂറോപ്പിലും മിഡിൽ ഈസ്റ്റിലുമായി നിരവധി ധ്യാനങ്ങളും കൺവെൻഷനുകളും നടത്തി വരുന്ന മഞ്ഞാക്കലച്ചനെ തിരുസഭ കരുണയുടെ ജൂബിലി വർഷം ആചരിച്ച 2015-2016 ഇൽ  ‘ആജീവനാന്ത കരുണയുടെ മിഷണറി ‘യായി ഫ്രാൻസിസ് പാപ്പ നിയോഗിച്ചിരുന്നു. വിവിധ പ്രായത്തിലുള്ള…

Read More