Accommodation needed in Dublin 18

Urgently Require a Share accommodation for a female who will work in Glebe care home in kilternan, Dublin 18 from January 15. anything close to the nursing home Please contact 0894419182 ജനുവരി 15 മുതൽ Dublin 18, kilternan-ലെ Glebe കെയർ ഹോമിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് ഒരു ഷെയർ താമസ സൗകര്യം അടിയന്തിരമായി ആവശ്യമാണ്. നഴ്സിംഗ് ഹോമിന് അടുത്തുള്ള എന്തെങ്കിലും ദയവായി 0894419182 എന്ന നമ്പറിൽ ബന്ധപ്പെടുക. Kindly regards, Albin simon .

Read More

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് അധിക അലവന്‍സുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍

നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും മിഡ് വൈഫ് കോഴ്‌സ് പഠിക്കുന്നവര്‍ക്കും അധിക അലവന്‍സുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പഠനത്തിന്റെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 500 യൂറോ നല്‍കും. പ്രധാന പ്ലെയ്‌സ്‌മെന്റ് സ്ഥലത്തിന് പുറത്തേയ്ക്ക് നിയോഗിക്കപ്പെടുമ്പോഴുള്ള ഭക്ഷണത്തിന്റേയും മറ്റും ചെലവുകള്‍ക്കായാണ് ഈ തുക നല്‍കുന്നത് . 2021 ലെ പഠന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത 9 മില്ല്യണ്‍ യൂറോയുടെ പദ്ധതിയുടെ ഭാഗമാണ് ഇത്. പഠനസമയത്തെ പ്രാക്ടീസിന്റെ ഭാഗമായി താമസസ്ഥലത്തിന് പുറത്തുള്ള സ്ഥലങ്ങളിലേയ്ക്ക് പോകേണ്ടി വരുന്നവര്‍ക്ക് പ്രതിവാരം നല്‍കി വരുന്ന തുക 300 യൂറോയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തെ താമസച്ചെലവിന് പരമാവധി 80 യൂറോയും നല്‍കും. ഇന്റേണ്‍ഷിപ്പ് സമയത്ത് രണ്ട് യൂണിഫോം നല്‍കുന്നത് കൂടാതെ പുറത്ത് താമസേക്കേണ്ടി വരുമ്പോള്‍ യൂണിഫോം അലക്കുന്നതിനടക്കമുള്ള ചെലവുകള്‍ ലഭിക്കും. സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങളെ അയര്‍ലണ്ട് നഴ്‌സസ് ആന്‍ഡ് മിഡൈ്വഫ്‌സ് കൗണ്‍സില്‍ സ്വാഗതം ചെയ്തു.

Read More

വാട്ടര്‍മാന്‍ ടൈല്‌സിന്റെ റീറ്റെയ്ല്‍ ഷോറൂം TILEX ഡബ്ലിനില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു

ആഗോള തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച വാട്ടര്‍മാന്‍ കമ്പനിയുടെ ടൈലുകള്‍ അയര്‍ലന്‍ഡിലെ ഉപഭോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങി. മലയാളി സംരംഭകനായ മുരളി കുന്നുംപുറത്ത് സ്ഥാപിച്ച് മികച്ച രീതിയില്‍ മുന്നേറുന്ന സ്ഥപനമാണ് വാട്ടര്‍മാന്‍. ഡബ്ലിനിലെ TILEX റീടെയ്ല്‍ ഷോറൂം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകയാണ്. അയര്‍ലണ്ടില്‍ Porcelain ടൈലുകള്‍, ഫ്‌ലോര്‍ ടൈലുകള്‍, വാള്‍ ടൈലുകള്‍, ബാക്ക സ്പ്ലാഷ്എ, ഹൈലൈറ് വാള്‍ ടൈലുകള്‍ക്ക് പുറമേ വാട്ടര്‍മാന്റെ മികച്ച ഗുണനിലവാരമുള്ള വുഡന്‍ ഫ്‌ലോറുകളും സാനിറ്ററി വെയറുകളും അയര്‍ലന്‍ഡില്‍ ലഭ്യമാകും. വാട്ടര്‍മാന്‍ ടൈല്‍സ് ഹോള്‍സെയില്‍ അയര്‍ലണ്ടില്‍ 2 വര്‍ഷം മുമ്പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു, ഇത് വഴി അയര്‍ലണ്ടിലെ പല റീറ്റെയ്ല്‍ ഷോപ്പുകള്‍ക്കും ഇതിനോടകം സപ്ലൈ ചെയ്യുന്നുടെങ്കിലും പുതിയ റീറ്റെയ്ല്‍ ഷോറൂം TILEX വഴി ഉപഭോക്താക്കള്‍ക്ക് മറ്റുള്ള റീറ്റെയ്ല്‍ ഷോപ്പുകളെക്കാളും വളരെ നല്ല വിലയില്‍ ലഭിക്കുന്നതാണ്. പ്രോസ്ലൈന്‍ ടൈല്‍സികള്‍ക്ക് പുറമെ സ്വിസ് ക്രോണോസ്, കാന്‍ഡില്‍. മൈ ലൈഫ് ബ്രാന്‍ഡുകളുടെ തുടങ്ങിയ…

Read More