Single Room available in Dublin

Hi, Single room with attached bathroom available near Saint James’s hospital. (Kerala people) Only 5 minutes walk to hospital as well Luas station. Rent €750, including wifi with electricity. Available from July 2nd. Contact:: 0892562355 Thanks and regards, Sanimol vs .

Read More

അമേരിക്കന്‍ യാത്രയ്ക്ക് ഇനി കോവിഡ് പരിശോധന ആവശ്യമില്ല

അയര്‍ലണ്ടില്‍ നിന്നും അമേരിക്കയ്ക്ക് ഉള്ള യാത്രകള്‍ക്ക് ഇനി പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് പരിശോധനയുടെ ആവശ്യം ഇല്ല. കോവിഡ് മുക്തി നേടിയ സര്‍ട്ടിഫിക്കറ്റും ഇനി കാണിക്കേണ്ടതില്ല. ഇന്നുമുതലാണ് ഈ ഇളവുകള്‍ നിലവില്‍ വന്നിരിക്കുന്നത്. യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ആണ് ഇക്കാര്യത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. നിലവിലെ സാഹചര്യത്തില്‍ ഇതിന്റെ ആവശ്യം ഇല്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി. എന്നാല്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. 18 വയസ്സിന് താഴെയുള്ളവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ബന്ധമില്ല. ഇയു ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് അമേരിക്ക അംഗീകരിച്ചിട്ടുണ്ട്.

Read More

സര്‍ക്കാര്‍ മേഖലയിലെ ശമ്പള വര്‍ദ്ധനവ് ; ചര്‍ച്ചകള്‍ ഇന്നുമുതല്‍

പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യം സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നുമുതല്‍ ആരംഭിക്കും. സര്‍ക്കാര്‍ പ്രതിനിധികളും യൂണിയന്‍ നേതാക്കളും തമ്മിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വര്‍ക്ക് പ്ലെയ്‌സ് റിലേഷന്‍ കമ്മീഷന്റെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ശമ്പള വര്‍ദ്ധനവ് എന്ന യൂണിയനുകളുടെ ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. എന്നാല്‍ നിലവിലെ പണപ്പെരുപ്പവും വിലവര്‍ദ്ധനവുമാണ് ആവശ്യം ശക്തമാക്കാന്‍ യൂണിയനുകളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ശമ്പളം വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന യൂണിയനുകള്‍ എത്ര ശതമാനം വര്‍ദ്ധനവാണ് വേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ല. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്കൊപ്പം ആഗോള സാമ്പത്തീക സാഹചര്യങ്ങളും പരിഗണിച്ച് മാത്രമെ ഒരു തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ശമ്പളവര്‍ദ്ധനവിലൂടെ വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ കഴിയില്ല എന്നാണ് സാമ്പത്തീക വിദഗ്ദരുടെ നിലപാട്. ഇത് പണപ്പെരുപ്പം വര്‍ദ്ധിക്കാനേ ഉപകരിക്കൂ എന്നും…

Read More