2022 ലെ സമ്മര്‍ ഹോളിഡേയസ് ആഘോഷമാക്കാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്ക് അല്‍പ്പം നിരാശ പകരുന്ന കണക്കുകൂട്ടലുകളാണ് പുറത്ത് വരുന്നത്. ഈ സമയം എയര്‍ ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്ന് റയാന് എയര്‍ മേധാവി മൈക്കിള്‍ ലിയറി ആണ് മുന്നറിയിപ്പ് നല്‍കിയത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ലിയറിയുടെ പ്രതികരണം.
കോവിഡ് കാലത്തിനുശേഷം അവധി ആഘോഷിക്കാനുള്ളവരുടെ എണ്ണം കൂടാന്‍ സാധ്യതയുള്ളതും ടിക്കറ്റുകള്‍ക്ക് ഡിമാന്‍ഡ് വര്ദ്ധിക്കുമെന്നതുമാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമായി ഇദ്ദേഹം ചൂണ്ടികാട്ടിയത്. യൂറാപ്പില്‍ മുഴുവന്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്നും വിമാന ടിക്കറ്റ് നിരക്കുകള്‍ മാത്രമല്ല ഒപ്പം ഹോട്ടലുകളുടെ നിരക്കും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലയളവിലെ യാത്രക്കാരുടെ കുറവ് വിമാന കമ്പനികള്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും പല രാജ്യങ്ങളും ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഇന്‍സന്റീവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കോവിഡ് കാലത്തിന് ശേഷമെത്തുന്ന അടുത്ത സമ്മര്‍ ഹോളിഡേ ആഘോഷമാക്കാനിരിക്കുന്നവര്ക്ക് നിരാശ പകരുന്നതാണ് ചെലവേറുമെന്ന ഈ വാര്‍ത്ത.