ബെല്‍ഫാസ്റ്റ് കെയര്‍ ഹോമില്‍ ബാര്‍ പ്രവര്‍ത്തനമാരംഭിച്ചു

കോവിഡ് ലോക്ഡൗണ്‍ ഇളവുകള്‍ രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ ഉത്സവമാക്കുമ്പോള്‍ കെയര്‍ ഹോമുകളില്‍ വസിക്കുന്നവര്‍ക്കും ആഘോഷിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ബെല്‍ഫാസ്റ്റ് കെയര്‍ ഹോം. ഇവിടെ താമസിക്കുന്ന പ്രായാധിക്യമുള്ളവര്‍ക്കായി കെയര്‍ ഹോമിനുള്ളില്‍ തന്നെ ബാര്‍ ആരംഭിച്ചു.താമസക്കാര്‍ക്ക് മദ്യപിക്കാനും കൂടിയിരുന്ന് വര്‍ത്തമാനം പറയാനും ഒരിടം എന്ന നിലയിലാണ് ബാര്‍ ആരംഭിച്ചിരിക്കുന്നത്. ഇവിടെ താമസിക്കുന്നവര്‍ക്ക് ആല്‍ക്കഹോള്‍, സോഫ്റ്റ് ഡ്രിങ്ക്‌സ് എന്നിവ ഇവിടെ നിന്നും ലഭിക്കും കൂടാതെ സംഗീതം ആസ്വദിക്കാനും ഹോഴ്‌സ് റൈഡിംഗ് അടക്കം കാണാനുമുള്ള അവസരവും ഇവിടെയുണ്ടായിരിക്കും. കര്‍ശന നിയന്ത്രണങ്ങളോടെ ഡോക്ടറുടെ നിര്‍ദ്ദശങ്ങളനുസരിച്ചാണ് ഓരോരുത്തര്‍ക്കും മദ്യം നല്‍കുന്നത്. ഇവിടെ താമസിക്കുന്നവര്‍ക്കും ഇതൊരു പ്രത്യേക അനുഭവമായിരുന്നു. അവരവരുടെ മുറികളിലേയ്ക്ക് മദ്യം എത്തിച്ചു നല്‍കാനും സൗകര്യമുണ്ടെങ്കിലും ബാറിലെത്തി ഇരുന്നു കഴിക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്.

Read More

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു

അയര്‍ലണ്ടില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും എത്രയുമ വേഗം നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. മുതിര്‍ന്ന ആളുകള്‍ക്കൊപ്പം കോവിഡ് പ്രതിരോധ രംഗത്ത് നില്‍ക്കുന്ന നഴ്‌സുമാര്‍, മിഡ് വൈഫുമാര്‍ എന്നിവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ മുന്‍ഗണന നല്‍കണമെന്ന് ഐറീഷ് നിഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് ഓര്‍ഗനൈസേഷന്‍ (INMO)ആവശ്യപ്പെട്ടു. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനോടും ദേശീയ രോഗപ്രതിരോധ ഉപദേശക സമിതിയോടും(NIAC) ഇത് സംബന്ധിച്ച് ഓര്‍ഗനൈസേഷന്‍ ആവശ്യമുന്നയിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ അടിയന്തിര തീരുമാനമെടുക്കണമെന്നാണ് ഓര്‍ഗനൈസേഷന്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് നല്‍കാന്‍ കഴിഞ്ഞ ദിവസം ദേശീയ രോഗപ്രതിരോധ ഉപദേശ ക സമിതി അനുമതി നല്‍കിയരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഇപ്പോള്‍ തന്നെ രോഗം ബാധിച്ചതിന്റെ പേരില്‍ അവധി എടുക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം വളരെ കൂടുതലാണെന്നും ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.…

Read More