അയർലണ്ടിൽ പുതിയ EU നയപ്രകാരം 2021 മുതൽ ശീതകാലം അല്ലെങ്കിൽ വേനൽക്കാല കാലം വരുമ്പോൾ ക്ലോക്കിലെ സമയം മാറ്റുന്ന രീതി ഉണ്ടാവില്ല. അതാത് EU രാജ്യങ്ങൾക്ക് അവർക്കിഷ്ടമുള്ള സമയക്രമം തീരുമാനിക്കാം. ഓരോ രാജ്യത്തിന്റെയും കാലാവസ്ഥാ വ്യതിയാനം അനുസരിച്ച് അതാത് രാജ്യത്തിന് അവർക്ക് അനുയോജ്യമായ ശീതകാലം അല്ലെങ്കിൽ വേനൽക്കാല കാല സമയത്തിൽ നിന്നും തിരഞ്ഞെടുക്കാം.
ഓരോ EU രാജ്യവും ഏപ്രിൽ 2020 ന് മുൻപായി അവർ തിരഞ്ഞെടുക്കുന്ന സമയക്രമം ഏതാണെന്ന് അറിയിച്ചിരിക്കണം. പിന്നീട് മാറ്റം ഉണ്ടാവില്ല. അങ്ങനെ 2021 മുതൽ വിന്ററിലും സമ്മറിലും ക്ലോക്കിലെ സമയം ഓരോ മണിക്കൂർ മുൻപോട്ടും പുറകോട്ടും തിരിക്കേണ്ട ആവശ്യമില്ല.
Sponsored