അടുത്ത ഐറിഷ് പൗരത്വ ചടങ്ങ് പ്രഖ്യാപിച്ചു

അടുത്ത പൗരത്വ ചടങ്ങുകൾ 2019 ഡിസംബർ 9 തിങ്കളാഴ്ച നടക്കും. കെറി കൗണ്ടിയിലെ കില്ലർണി കൺവെൻഷൻ സെന്ററിൽ വച്ചായിരിക്കും സിറ്റിസൺഷിപ് സെറിമണി നടക്കുക. ചടങ്ങിൽ സ്ഥാനാർത്ഥികൾ രാജ്യത്തോട് സത്യപ്രതിജ്ഞ ചൊല്ലുകയും അവരുടെ സിറ്റിസൺഷിപ് സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും അതുവഴി ഐറിഷ് പൗരന്മാരാകുകയും ചെയ്യും. ചടങ്ങ് നടക്കുന്നതിന് ഏകദേശം 4 അല്ലെങ്കിൽ 5 ആഴ്ചകൾക്കുമുമ്പ് തപാൽ വഴി യോഗ്യരായവർക്ക് ഒരു ക്ഷണം ലഭിക്കും. ഒരാളെ അതിഥിയായി പൗരത്വം സ്വീകരിക്കുന്നയാൾക്ക് കൂടെ കൊണ്ടുപോകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യാം.

Read More

ഡബ്ലിനിലെ ആദ്യത്തെ 24 മണിക്കൂർ ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു

രണ്ട് ഡബ്ലിൻ ബസ് റൂട്ടുകൾ അടുത്ത മാസം മുതൽ 24 മണിക്കൂർ സർവീസായി മാറും. ഡിസംബർ 1 മുതൽ 41, 15 എന്നീ ബസുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 41 ബസ് റൂട്ട് ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് എയർപോർട്ടിലേക്കും തുടർന്ന് സ്വോർഡ്‌സിലേയ്ക്കും ബസ് 41 സർവീസ് നടത്തുന്നു. 15 ബസ് റൂട്ട് ബാലികുള്ളൻ റോഡിൽ നിന്ന് സിറ്റി സെന്റർ വഴി ക്ലോങ്‌രിഫിൻ വരെ 15 നമ്പർ ബസ് സർവീസ് നടത്തുന്നു. രാത്രി സമയത്തും ബസ് ചാർജ്ജ് നിരക്കുകളിൽ മാറ്റം ഉണ്ടാവില്ല. ലീപ് കാർഡ്, ഫ്രീ ട്രാവൽ കാർഡ്, പണം എന്നീ പേയ്മെന്റ് രീതികൾ സ്വീകരിക്കുന്നത് തുടരും. പകൽ സമയങ്ങളിൽ കൂടുതൽ ബസുകൾ പ്രവർത്തനമാരംഭിക്കും. രാത്രി 12 മുതൽ രാവിലെ 5 വരെയുള്ള സമയങ്ങളിൽ എല്ലാ 30 മിനുട്ട് കൂടുമ്പോഴും ഓരോ ബസ് ഉണ്ടാവും.  

Read More