അയർലണ്ടിലെ യുകെയിലും വരാൻപോകുന്ന ഈ വർഷത്തെ ഏറ്റവും ശക്തമായ കാലാവസ്ഥാ സംവിധാനങ്ങളുടെ പേരുകളുടെ പുതിയ പട്ടിക മെറ്റ് ഐറാൻ പുറത്തുവിട്ടു. അറ്റിയ, ബ്രണ്ടൻ, കീര, ഫ്രാൻസിസ്, ഗെർഡ, മൗറ, നോവ, പിയറ്റ്, സമീർ, വില്ലോ, ഒലിവിയ, ഡെന്നിസ്, എലെൻ, ഹ്യൂ, ഐറിസ്, ജാൻ, കിറ്റി, ലിയാം,, റോസിൻ, താര, വിൻസ് എന്നിവയാണ് ഈ വർഷത്തെ വരാൻ പോകുന്ന കൊടുങ്കാറ്റുകളുടെ പേരുകൾ.
2019-20 ശൈത്യകാലത്ത് അയർലണ്ടിലും യുകെയിലും വീശിയടിക്കാൻ പോകുന്ന ആദ്യത്തെ കൊടുങ്കാറ്റായിരിക്കും അറ്റിയ. ഈ കൊടുങ്കാറ്റുകൾ എപ്പോൾ വരുമെന്ന് അതാത് സമയങ്ങളിൽ അധികൃതർ മുന്നറിയിപ്പ് നൽകുന്നതായിരിക്കും.