ചൈനീസ് ഫുഡ് ചെയിന്‍ കമ്പനിയായ Noodlee അയര്‍ലണ്ടില്‍ തൊഴിലവസരങ്ങളൊരുക്കുന്നു. കോര്‍ക്കിലാണ് കമ്പനി നിക്ഷേപം നടത്തുന്നത്. പുതുതായി തുടങ്ങുന്ന 15 ഔട്ട് ലെറ്റുകള്‍ വഴിയാണ് തൊഴില്‍ സാധ്യതകള്‍ ഒരുങ്ങുന്നത്. മൂന്ന് മില്ല്യണ്‍ യൂറോയാണ് ബിസിനസ് വിപൂലീകരണത്തിനായി കമ്പനി മുതല്‍ മുടക്ക് നടത്തുന്നത്.
Western Road, Mahon Road, യൂണിവേഴ്‌സിറ്റി കോളേജിന് സമീപം എന്നിവടങ്ങളിലാണ് ഇപ്പോള്‍ കമ്പനിക്ക് ഔട്ട്‌ലെറ്റുകള്‍ ഉള്ളത്. Mallow, Fermoy ,Carrigaline എന്നിവിടങ്ങളിലാണ് ഉടനെ പുതുതായി ഔട്ട്‌ലെറ്റുകള്‍ തുടങ്ങുന്നത്.
Douglas, Ballincollig , Middleton , Blackpool, Mayfield , Cobh എന്നിവിടങ്ങളിലും അധികം താമസിയാതെ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും