ഡബ്ലിനില്‍ നടന്ന സിറ്റിസണ്‍ഷിപ്പ് സെറിമണിയില്‍ പങ്കെടുത്തത് 1500 പുതിയ പൗരന്മാര്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയര്‍ലണ്ടില്‍ പുതുതായി പൗരത്വം ലഭിച്ചവരുടെ ഒരു ഒത്തു ചേരല്‍ നടക്കുന്നത്. കോവിഡിനെ തുടര്‍ന്നായിരുന്നു ഈ ചടങ്ങ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പൗരത്വം ലഭിച്ചവരുടെ സത്യപ്രതിജഞ സോളിസിറ്റര്‍മാരുടെ ന്നമ്പില്‍ നടത്തുകയായിരുന്നു.
അതാത് വര്‍ഷങ്ങളില്‍ പൗരത്വം ലഭിക്കുന്നവര്‍ ഒത്തുചേര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങായിരുന്നു കോവിഡിന് മുമ്പ് നിലനിന്നിരുന്നത്. ഇതാണ് ഇപ്പോള്‍ വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. ഏതാണ്ട് നൂറോളം രാജ്യങ്ങളില്‍ നിന്നും ഐറീഷ് പൗരത്വം ലഭിച്ചവരാണ് ഈ സംഗമത്തില്‍ പങ്കെടുത്തത്.
മന്ത്രിമാരായ സൈമണ്‍ ഹാരിസ്, റോഡ്രിക് ഗോര്‍മാന്‍ തുടങ്ങിയവര്‍ പുതുതായി പൗരത്വം ലഭിച്ചവരെ സ്വീകരിക്കാന്‍ എത്തിയിരുന്നു. കോവിഡ് കാലത്ത് വിര്‍ച്വല്‍ സിറ്റിസണ്‍ഷിപ്പ് സെറിമണികള്‍ സംഘടിപ്പിച്ചിരുന്നു.