നേരത്തെ ഗ്ലോബോഫോഴ്സ് എന്നറിയപ്പെട്ടിരുന്ന വർക്ക്ഹ്യൂമൻ എന്ന ഐറിഷ് ടെക്നോളജി കമ്പനി പുതിയതായി 150 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അറിയിച്ചു. നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 500 ൽപരം ജോലിക്കാരുള്ള കമ്പനിയാണിത്. ഇതിൽ 270 പേരും ഡബ്ലിനിൽ ആണ് നിലവിൽ ജോലി ചെയ്യുന്നത്.
ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്‌സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ടെക് ജോലി സാധ്യതകൾ വരുന്നത്. 4 മില്യൺ യൂറോയുടെ ഇൻവെസ്റ്മെന്റാണ് കമ്പനി ചെയ്യാൻ പോകുന്നത്.
നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 150 വേക്കൻസികൾ അടുത്ത മൂന്ന് വർഷത്തിനിടയിലായിരിക്കും നടക്കുക. ടെക്നോളജി, ഫിനാൻസ്, ഇ-കോമേഴ്‌സ്, ഓപ്പറേഷൻസ് എന്നീ വിഭാഗങ്ങളിലായിട്ടായിരിക്കും മേൽ പറഞ്ഞ 150 തൊഴിലവസരങ്ങൾ വരുക.
Sponsored