അയർലൻഡ് 15 യൂറോപ്യൻ രാജ്യങ്ങളുടെ ‘ഗ്രീൻ ലിസ്റ്റ്’ പ്രസിദ്ധീകരിച്ചെങ്കിലും അവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ശക്തമായി ഉപദേശിക്കുന്നു.
ഈ രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലെത്തുന്ന ആളുകൾക്ക് 14 ദിവസത്തേക്ക് അവരുടെ നീക്കങ്ങൾ നിയന്ത്രിക്കേണ്ടതില്ല. അതായത് ഈ രാജ്യങ്ങളിൽ നിന്ന് അയർലണ്ടിലെത്തുന്നവർ ക്വാറന്റൈനിൽ കഴിയേണ്ടതില്ല.
15 യൂറോപ്യൻ രാജ്യങ്ങൾക്ക് അയർലണ്ടിന് സമാനമായ അല്ലെങ്കിൽ അയര്ലണ്ടിനേക്കാൾ താഴ്ന്ന നിലയിലുള്ള കോവിഡ് -19 സ്ഥിതി ഉണ്ട്.
ഓരോ രണ്ടാഴ്ച കൂടുമ്പോഴും പട്ടിക അവലോകനം ചെയ്യും. യുകെ ഗ്രീൻ ലിസ്റ്റിൽ പെടുന്നില്ല.
ഗ്രീൻ ലിസ്റ്റ് രാജ്യങ്ങൾ ഇവയാണ് :
Malta, Finland, Norway, Italy, Hungary, Estonia, Latvia, Lithuania, Cyprus, Slovakia, Greece, Greenland, Gibraltar, Monaco and San Marino.
അനിവാര്യമല്ലാത്ത എല്ലാ വിദേശ യാത്രകളും ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്. സ്റ്റേ ഹോം സ്റ്റേ സേഫ്.