142 വര്‍ഷം പഴക്കമുള്ള വിസ്‌കി ലേലത്തില്‍ വച്ചു ; വാങ്ങാനാളില്ല

പഴകുംതോറും വീര്യമേറുമെന്നാണ് പറച്ചിലെങ്കിലും ഇവിടെ വില കേള്‍ക്കുമ്പോള്‍ വാങ്ങാനാള്ള വീര്യം കുറഞ്ഞ് പോവുകയാണ്. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള വിസ്‌കിയാണ് കഴിഞ്ഞ ദിവസം ലേലത്തിന് വച്ചത്. 19-ാം നൂറ്റാണ്ടിലെ ഒരു പത്രത്തില്‍ പൊതിഞ്ഞാണ് ഏകദേശം ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള വിസ്‌കി സൂക്ഷിച്ചിരുന്നത്. ഒര്‍ജിനല്‍ കാസ്സിഡീസ് വിസ്‌കിയാണിത്. കൗണ്ടി കില്‍ഡെയറിലെ മൊണാസ്റ്റെര്‍വിനിലാണ് ഇത് നിര്‍മ്മിച്ചത്.

ഗ്ലാഡ്‌സ്‌റ്റോണിലെ പ്രായമായ ഒരു ഡോക്ടറുടെ പക്കലാണ് ഇപ്പോള്‍ ഈ വിസ്‌കിയുള്ളത്. ലേലത്തിന് വച്ചപ്പോള്‍ 12,000 മുതല്‍ 14000 വരെയാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരമാവധി 5,500 യൂറോ വരെയാണ് ഇതിന് ലേലത്തില്‍ പങ്കെടുക്കാനെത്തിയവര്‍ വില പറഞ്ഞത്. ഇതോടെ ഇത് വില്‍ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

അതേ സമയം മദ്യമായല്ല ഔഷധമായാകാം ഈ വിസ്‌കി പഴയകാലത്ത് ഉണ്ടാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. whiskeybidders.com ആണ് വിസ്‌കി ലേലത്തിന് വച്ചത്.

Share This News

Related posts

Leave a Comment