ഷാനൻ ക്യാബിൻ ക്രൂ ബേസ് സ്ഥിരമായി അടച്ചു പൂട്ടുവാനും കോർക്ക് ക്രൂവിനെ മൂന്ന് മാസത്തേക്ക് പിരിച്ചുവിടുകയും ചെയ്യുമെന്ന് എയർ ലിംഗസ് അറിയിച്ചു. `സെപ്റ്റംബർ 12 നും നവംബർ 22 നും ഇടയിൽ, കോർക്ക് അധിഷ്ഠിത സ്റ്റാഫുകളെ ശമ്പളമില്ലാതെ താൽക്കാലികമായി പിരിച്ചുവിടും – അതായത് 60 ഗ്രൗണ്ട് സ്റ്റാഫുകളെയും 138 ക്യാബിൻ ക്രൂവിനേയും. കോർക്ക് വിമാനത്താവളം ഈ തീയതികൾക്കിടയിൽ അടച്ചിരിക്കും. കോർക്ക് ഹെഡ്കൗണ്ട് 10 ആയിട്ട് ചുരുക്കുവാൻ ശ്രമിക്കുന്നതായും കമ്പനി ഐറിഷ് ഗവണ്മെന്റിനെ അറിയിക്കുകയും ചെയ്തു.
2021 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 103 മില്യൺ യൂറോയോളം നഷ്ടമായതിനെത്തുടർന്ന് കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് എയർ ലിംഗസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2020 വർഷത്തിലെ 361 മില്യൺ യൂറോയുടെ നഷ്ടക്കണക്ക് വച്ചുനോക്കിയാൽ 2021-ലെ ആദ്യത്തെ മൂന്ന് മാസങ്ങളിലെ 103 മില്യൺ യൂറോ നഷ്ടം എന്ന് പറയുന്നത് കമ്പനിയെ സംബന്ധിച്ചെടത്തോളം ഒരു വലിയ നഷ്ടം തന്നെയാണ്. അതിനെ തുടർന്നാണ് ഷാനോൺ ബേസ്` എന്നെന്നേക്കുമായി അടച്ചുപൂയുന്നതും കോർക്ക് ക്രൂവിനെ മൂന്ന് മാസത്തേക്ക് പിരിച്ചുവിടുന്നതുമെന്ന് “എയർ ലിംഗസ്” അറിയിച്ചു.