12 വയസ്സ് വരെ കുട്ടികൾക്ക് ഇനി ജി.പി. സൗജന്യം

അയർലണ്ടിൽ കുട്ടികൾക്ക് 12 വയസ്സ് വരെ ജി.പി. സർവീസ് സൗജന്യമാക്കാൻ 210 മില്യൺ യൂറോയുടെ പദ്ധതി നിലവിൽ വരുന്നു. അടുത്ത മൂന്ന് വർഷങ്ങളായിട്ടാവും ഈ പദ്ധതി നിലവിൽ വരുക. നിലവിൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്ക് മാത്രമാണ് ജി.പി. സർവീസ് ഫ്രീയായി ലഭിക്കുന്നത്.

ഈ പദ്ധതിയുടെ ആദ്യ ഘട്ടം നിലവിൽ വരുന്നത് അടുത്ത വർഷം ജൂലൈയിൽ ആയിരിക്കും. അതായത് 2020 ജൂലൈ മുതൽ 8 വയസ്സ് പ്രായം വരെയുള്ള കുട്ടികൾക്ക് ജി.പി. സേവനം സൗജന്യമാകും. 2021ഇൽ നടപ്പിലാക്കുന്ന രണ്ടാം ഘട്ട പദ്ധതി മുതൽ 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ജി.പി. സർവീസ് സൗജന്യമാകും. മൂന്നാം ഘട്ടം നടപ്പിലാക്കുക 2022ൽ ആയിരിക്കും. മൂന്നാം ഘട്ടം നിലവിൽ വരുമ്പോൾ 12 വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും അയർലണ്ടിൽ ജി.പി. സേവനം തികച്ചും സൗജന്യമായി ലഭിക്കും.

അയർലണ്ടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു എന്നുള്ളതിന് ഒരു തെളിവായും ഇതിനെ കാണാം.

Share This News

Related posts

Leave a Comment