പ്രമുഖ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ കമ്പനിയായി Arrotek ല്‍ ഒഴിവുകള്‍. 100 പേരെ ഉടന്‍ നിയമിക്കുമെന്നാണ് വിവരം. കമ്പനിയുടെ സ്ലൈഗോയിലെ ഓഫീസിലേയ്ക്കാണ് നിയമനം. ഇവിടെ 20,000 സ്‌ക്വയര്‍ ഫീറ്റില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് എക്‌സന്റന്‍ഷന്‍ കമ്പനി നിര്‍മ്മിക്കുന്നുണ്ട്.
നിലവില്‍ ഇവിടെ 50,000 സ്‌ക്വയര്‍ ഫീറ്റിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഡിസൈന്‍ എഞ്ചിനിയേഴ്‌സ്, പ്രൊജക്ട് മാനേജേഴ്‌സ്, ഫിനാന്‍സ്, കസ്റ്റമര്‍ സര്‍വ്വീസ്, ഫിനാന്‍സ് , പ്രൊഡക്ഷന്‍, ക്വാളിറ്റി, അക്കൗണ്ട്‌സ്, ക്ലീന്‍ റൂം
ഓപ്പറേറ്റേഴ്‌സ് എന്നി ഡിപ്പാര്‍ട്ട്‌മെന്റുകളിലാണ് ഒഴിവുകള്‍ ഉള്ളത്.
ഒഴിവുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://www.arrotek.com/careers/